ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണവുമായി കലാകാരന്‍ മാരുടെ കൂട്ടായ്മ. കലാകാരന്‍മാരുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സുമന സുകളുടെ സഹായത്തോടെ പലചരക്ക്, പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തത്. എരു മേലി കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച അരങ്ങ് കലാസാംസ്‌ക്കാരിക സമിതിയുടെ നേ തൃത്വത്തിലാണ് ആദ്യഘട്ട സഹായവിതരണം നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രള യവും ഇപ്പോള്‍ കോവിഡും എല്ലാവരുടെയും വരുമാനത്തെ ബാധിച്ചതിനൊപ്പം കലകാ രന്‍മാരെയും ഏറെ ബാധിച്ചു.

പ്രളയചുഴിയില്‍ നിന്നും സാവധാനം നീന്തി കയറി കരയ്ക്കടുക്കുമ്പോഴേയ്ക്കാണ് മറ്റൊ രു ദുരന്തം വരുന്നത്.ഉത്സവ സീസണില്‍ നല്ലൊരു വരുമാനം ലഭിച്ചിരുന്നവര്‍ വീണ്ടും പ്ര തിസന്ധിയിലായി. കല മാത്രം ഉപജീവനമാര്‍ഗമാക്കിയവരുടെ കുടുംബം ഇന്ന് പട്ടിണി യിലാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും നാളേയ്ക്കായി കരുതി വ യ്‌ക്കേണ്ടത് ആവശ്യമാണ്. ഈ തിരിച്ചറിവിലാണ് കലാകാരന്‍മാര്‍ക്കും മറ്റ് ദുരിതം അ നുഭവിക്കുന്ന സഹജീവികള്‍ക്കും സഹായമെത്തിക്കുന്നതെന്ന് പ്രസിഡന്റ് സാബു മണി മല പറഞ്ഞു. അനസ് പുത്തന്‍വീട്ടില്‍, ശ്രീകുമാര്‍ ശ്രീപാദം എന്നിവര്‍ ചേര്‍ന്ന്പ്രശസ്ത ഡ്രമ്മര്‍ ചിറ്റടി വിജയന്‍, ഗായകന്‍ സുനില്‍ ബാബ എന്നിവര്‍ക്ക് കിറ്റുകള്‍ നല്‍കി ഉ ദ്ഘാടനം ചെയ്തു.

ആസാദ് പഴയ താവളം,വൈസ് പ്രസിഡന്റ് കെ. ആര്‍. വിജയന്‍, സെക്രട്ടറി ശ്യാം എ രുമേലി, ഷിനു ഷുക്കൂര്‍, ജോയിന്റ് സെക്രട്ടറി മിഥുന്‍ മോഹന്‍, കോര്‍ഡിനേറ്റര്‍ അനസ് ഷുക്കൂര്‍, ഹരി സര്‍ഗശ്രീ, അനി മണവാട്ടി എന്നിവര്‍ പങ്കെടുത്തു.