പത്രിക സമർപ്പണത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെ കാണാനില്ല.കോൺഗ്രസ് സ്ഥാനാ ർഥി രാഹുൽ ഗാന്ധിക്ക് അപരനായി മത്സരിക്കുന്ന കോട്ടയത്ത് നിന്നുള്ള ഇ കെ രാഹുൽ ഗാന്ധി ഇതുവരെ എവിടെയാണന്ന് സുഹൃത്തുക്കൾക്ക് പോയിട്ട് ഭാര്യയ്ക്ക് പോലും അ റിയാത്ത സ്ഥിതിയാണ്.
ഗാന്ധി സ്നേഹം കൊണ്ട് അച്ഛൻ നൽകിയ പേര്, കോൺഗ്രസ് അധ്യക്ഷന് അപരനാകാ ൻ  തുണച്ചപ്പോൾ കോട്ടയത്തെ ഇ കെ രാഹുൽ ഗാന്ധിയും താരമായി മാറി. എന്നാൽ പ ത്രിക സമർപ്പണത്തിന് തലേന്ന് വീട്ടിൽ നിന്ന് പോയ പോയ രാഹുൽ എവിടെയാണന്ന് ഇതുവരെ ഭാര്യയ്ക്ക് പോലും അറിയില്ല.മാധ്യമങ്ങളിലെ വാർത്തയിലൂടെയാണ് പത്രി ക നൽകിയ വിവരം തങ്ങൾ അറിഞ്ഞതെന്ന് ഇ.കെ.രാഹുൽ ഗാന്ധിയുടെ ഭാര്യ രജ്ഞി പറയുന്നു. ചൊവ്വാഴ്ച്ച രാവിലെ ഒരു പ്രോഗാമുണ്ട് എന്ന് പറഞ്ഞാണ് സുഹൃത്തിനൊ പ്പം വീട്ടിൽ നിന്ന് ഇറങ്ങിയത്.വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫോൺ സ്വിച്ച് ഓഫാ ണ് .പത്രിക സമർപ്പണത്തിന് ശേഷം വാട്സ് ആപ്പ് മെസേജ് ലഭിച്ച തൊഴിച്ചാൽ രാഹുലി നെ പറ്റി തങ്ങൾക്ക് യാതൊരു വിവരവും ഇല്ല .തിരുവനന്തപുരത്ത് താമസമാക്കിയ രാ ഹുലിന്റെ ഭാര്യ രജ്ഞിയും മകൻ സൈന്ധവ് രാഹുലും ഇപ്പോൾ മുട്ടപ്പള്ളിയിലെ വീട്ടി ലാണുള്ളത്.
എരുമേലി മുട്ടപ്പള്ളി ഇളയാനി  തോട്ടം വീട്ടിൽ പരേതനായ  കുഞ്ഞുമോന്റെ രണ്ട് മ ക്കളിൽ മൂത്തയാളാണ്  ഇ കെ രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാ ന്ധിക്ക്   അപരനായി ഇ കെ രാഹുൽ മത്സരിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ പു റത്ത് വന്നിരുന്നുവെങ്കിലും അദ്ദേഹം തന്നെ ഇത് നിക്ഷേധിച്ചിരുന്നു.കഴിഞ്ഞ 31-ന് മുട്ട പ്പള്ളി ടി.വി.എച്ച്.എസിലെ പ്രധാനാധ്യാപികയുടെ യാത്രയയപ്പുവേളയിൽ രാഹുൽ നാട്ടിൽ എത്തിയിരുന്നു.. പൂർവവിദ്യാർഥിയായ രാഹുൽ അന്ന് സ്കൂളിൽ നാടൻ പാ ട്ടുകൾ അവതരിപ്പിച്ചാണ് മടങ്ങിയത്, അച്ഛൻ കുഞ്ഞുമോനാണ് ഗാന്ധി കുടുംബത്തിന്റെ പേരുകൾ കടമെടുത്ത് മക്കൾക്ക് നൽകിയത്.രാഹുലിന്റെ സഹോദരന്റെ പേര് രാജീവ് ഗാന്ധിയെന്നാണ്.
പിൽക്കാലത്ത് അച്ഛൻ ഇടതുപക്ഷ അനുകൂലിയായെങ്കിലും മക്കളുടെ പേരിൽ മാറ്റമു ണ്ടായില്ല. രാഹുൽ ഇപ്പോൾ ഇടതുപക്ഷ അനുഭാവിയും, രാജീവ് ഡിവൈഎഫ്ഐ പ്രവർത്തകനുമാണ്.സംസ്ഥാന സർക്കാരിന്റെ നാടൻ കലാകാരന്മാർക്കുള്ള അവാർഡ് ലഭിച്ച ഇ കെ രാഹുൽ ഗാന്ധി തിരുവനന്തപുരം കാര്യവട്ടം കാന്പസിൽ പിഎച്ച്.ഡി. െചയ്യുകയാണ്. ഇടമലക്കുടിയിലെ ആദിവാസികൾക്കിടയിലെ പ്രത്യേക നാടൻപാട്ടുക ളാണ് രാഹുലിന്റെ ഗവേഷണ വിഷയം.