പൊൻകുന്നം: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 24പേർക്ക് പരുക്ക്. പരുക്കേറ്റവരെ പൈക സർക്കാർ ആശുപത്രിയിലും പാലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. വൈകിട്ട് 4.10ന് കുരുവിക്കൂട് – കപ്പാട് റോഡിൽ പാമ്പോലിയിലായിരുന്നു അപകടം.

രണ്ടു ബസുകൾക്ക് കഷ്ടിച്ചു കടന്നു പോകുവാൻ മാത്രം വീതിയുള്ള റോഡിൽ വേഗത യിലെത്തിയ ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു.രണ്ടു ബസിന്റെയും ഡ്രൈവർ വശമാണ് ഇടിച്ചത്.വീതിക്കുറവുള്ള റോഡില‍െ വൈദ്യുതി തൂണുകൾ അപകടത്തിന് ഇടയക്കുന്നതായി എലിക്കുളം പഞ്ചായത്തംഗം മാത്യു പെരുമനങ്ങാട്ട് ആരോപിച്ചു. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനായി വാർഷങ്ങളായി നാട്ടുകർ പ്രക്ഷോഭത്തിലാണ്.