പൊൻകുന്നം: ദേശീയപാത 183ൽ പൊൻകുന്നത്ത് പാതയോരത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിൽ മരക്കമ്പ് ഒടിഞ്ഞ് വീണു. കറുകച്ചാൽ ചമ്പക്കര സ്വദേശി നെടുമറ്റത്തിൽ മനോജ് MK യുടെ വാഹനത്തിന് മുകളിലേയ്ക്കാണ് മരകമ്പ് ഒടിഞ്ഞ് വീണത്. ദേശീയപാതയോ രത്തായി ഗവണമെന്റ് വൊക്കേഷണൽ ഹയർ സെക്കൻറ്ററി സ്കൂളിനു സമീപം പാർ ക്കു ചെയ്തിരുന്ന വാഹനത്തിനു മുകളിലേക്കാണ് സ്കൂൾ കോമ്പൗണ്ടിൽ നിന്ന മരക്കൊ മ്പ് വീണത്.

പൊൻകുന്നത്ത് മറ്റൊരാൾക്കൊപ്പം ഓട്ടo വന്നതായിരുന്നു മനോജ് ,അപകട സമയത്ത് മനോജ് വാഹനത്തിനകത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കുകൾ ഏൽക്കാതെ അത്ഭുതകര മായി രക്ഷപ്പെടുകയായിരുന്നു.പിന്നീട് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോസ് എത്തി മരം മുറിച്ചു മാറ്റി.