മുണ്ടക്കയം മുക്കുളം സ്വദേശികളായ ഉള്ളത്തിൽ റോയി, ഭാര്യ റൂബി, റോയിയുടെ സഹോദരി ഡെയ്സി, ഡെയ്സിയുടെ മകൾ അഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. ഇളംകാട്ടിൽ നിന്നും മുക്കുളം പോകുന്ന വഴിയിൽ മുക്കുളം താഴത്തങ്ങാടിയിൽ വെച്ചായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. സാരമായ പരിക്കേറ്റ ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു