കാഞ്ഞിരപ്പള്ളി:ദേശീയ പാത 183ല്‍ ചോറ്റി ജംക്‌ഷനു സമീപം കാറും ലോറിയുടെ കൂട്ടി യിടിച്ച് കാര്‍ യാത്രികന് പരുക്കേറ്റു. പരുക്കേറ്റ പാമ്പാടുംപാറ ബാലഗ്രാം പാലക്കാട്ടുകു ന്നേല്‍ എബിന്‍ സുനിലിനെ(25) മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.10നായിരുന്നു അപകടം.

എബിനും പിതാവ് സുനിലും കാറില്‍ കോട്ടയത്തേക്കു പോകവേ എതിരേ എത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറി ന്റെ ഒരു വശം തകര്‍ന്നു. ദേശീയ പാതയില്‍ ചോറ്റിക്കും ചിറ്റടിക്കുമിടെ അപകടങ്ങള്‍ പതിവാണ്. റോഡില്‍ വളവുകളിലാല്ലാതെ നേരെയുള്ള ഈ ഭാഗത്ത് വാഹനങ്ങള്‍ അമിത വേഗതയിലാണ് കടന്നുപോകുന്നത്.