പനമറ്റം ഗവ: സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ പി.യു (11) ആണ് മരിച്ചത്.പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അര്‍ജുന്‍ സ്‌കൂളിന് സമീപത്ത് സുഹൃത്തുക്കളുമൊത്ത് കളിച്ച് കൊണ്ടിരിക്കേ സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍ വീണു മരിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ കിണറ്റിലിറങ്ങി അര്‍ജുനെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി യിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാവിലെ പതിനൊന്നരയോടെയായിരു ന്നു സംഭവം.

പനമറ്റം പേരൂര്‍കുന്നേല്‍ ഉണ്ണികൃഷ്ണന്‍ കര്‍ത്തായുടെ മകനാണ് അര്‍ജുന്‍.പനമറ്റം ഗവ ഹൈസ്‌ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.കിണറിനു വേണ്ട സുരക്ഷകള്‍ ഒന്നുമില്ലായിരുന്നു. കാടുപിടിച്ച് അത്ര പെട്ടന്ന് ശ്രദ്ധയില്‍ പെടാത്ത രീതിയില്‍ ആണ് കിണര്‍ സ്ഥിതി ചെയ്യുന്നത്.