കോവിഡ് 19 മായി ബന്ധപ്പെട്ട് കേരള സർക്കാർ സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾ ക്കും സപ്ലൈകോ വഴി വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകൾ കാഞ്ഞിരപ്പള്ളി,പീരുമേട് താ ലൂക്കുകളിലെ വിതരണത്തിനു വേണ്ടി തയ്യാറാക്കാൻ 57 ദിവസം കാഞ്ഞിരപ്പള്ളി സെ ന്റ് ഡൊമനിക് സ്കൂൾ,നൂറുൽഹുദാ സ്കൂൾ എന്നീ കേന്ദ്രങ്ങളിലായി സൗജന്യ സേവ നം നടത്തിയ സിപിഎം-ഡിവൈഎഫ്ഐ, എഐവൈഎഫ്,കാഞ്ഞിരപ്പള്ളി കത്തീഡ്രൽ എസ്. എം. വൈ. എം എന്നിവയുടെ പ്രവർത്തകരെ സപ്ലൈകോ നേതൃത്വത്തിൽ ആദരി ച്ചു.
ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗവും,പഞ്ചായത്ത് അംഗവുമായ എം. എ റിബിൻ ഷാ,പഞ്ചായത്തംഗം ബീനാ ജോബി,സപ്ലൈകോ അസിസ്റ്റന്റ് മാനേജർ മോഹനൻ, ജൂനി യർ മാനേജർ ജയൻ ആർ നായർ,കാഞ്ഞിരപ്പള്ളി സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഔട്ട്ലെറ്റ് മാനേജർ സാം മൈക്കിൾ,സിപിഐ ലോക്കൽ സെക്രട്ടറി സിജോ,ഹരിത കേരള മിഷൻ റി സോഴ്സ് പേഴ്സൺ വിപിൻ രാജു തുടങ്ങിയവർ പ്രസംഗിച്ചു.സംഘടനകൾക്കുള്ള മൊമ ന്റൊകളും,സന്നദ്ധ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെ യ്തു.