മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രധാന യുഡിഎഫ് പ്രവർത്ത കരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ആന്‍റോ ആന്‍റണി. പത്തനംതിട്ടയിലെ സ്ഥാനാർ ഥിത്വം ഉറപ്പിച്ചശേഷം മണ്ഡലത്തിലെ വിവിധ കോൺഗ്രസ് യോഗങ്ങളിൽ എംപി പങ്കെടു ത്തു. എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് ക്യാന്പിൽ പങ്കെടുത്തുകൊണ്ടായിരുന്നു തുടക്കം.
പിന്നാലെ വിവിധ നിശാ ക്യാന്പുകളിലും സ്ഥാനാർഥി എത്തി. 20 വരെ ജില്ലയിലെ പ ത്ത് ബ്ലോക്കുകളില്‍ വൈകുന്നരം അഞ്ച് മുതല്‍ രാത്രി പത്തുവരെ കോണ്‍ഗ്രസ് കമ്മറ്റിക ളുടെ നേതൃത്വത്തില്‍ നിശാ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് പ്രവർത്തകരെ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിശാ ക്യാന്പുക ൾ. കോൺഗ്രസ് നേതാക്കളും പ്രധാന പ്രവർത്തകരുമാണ് ക്യാന്പിൽ പങ്കെടുക്കുന്നത്. ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ ക്യാന്പിനെത്തുന്നുണ്ട്.