പൂഞ്ഞാർ: അതിരാവിലെ ഏന്തയാർ സെന്റ് മേരിസ് വേളാങ്കണ്ണി മാതാ പള്ളിയിൽ ഓശാന ഞായർ പ്രാർത്ഥനകളിൽ പങ്കെടുത്തശേഷം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പിൽനിന്നാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി ഇന്നലത്തെ പര്യടനം ആരംഭിച്ചത്.
പര്യാടനം ജോയി എബ്രഹാം Ex. എം പി ഉദ്ഘാടനം ചെയ്തു. തുടർന്ന് കൂട്ടിക്കൽ പ ഞ്ചായത്തിലെ ഇളങ്കാട്, ഞാറക്കാട് കവല, മുണ്ടപ്പള്ളി, ഏന്തയാർ, കൂട്ടിക്കൽ, ചപ്പാത്ത്, താളുങ്കൽ, കാവാലി, പറത്താനം, എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തിടനാട്, പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.
ചുട്ടു പൊള്ളുന്ന വെയിലിലും നൂറുകണക്കിന് പ്രവർ ത്തകരാണ് സ്ഥാനാർത്ഥിയെ ഇരുചക്രവാഹനങ്ങളിൽ അനുഗമിച്ചത്. തിടനാട് ഗ്രാമപ ഞ്ചായത്തിലെ പിണ്ണാക്കനാട് ജംഗ്ഷനിൽ രാത്രി വളരെ വൈകി പര്യടനം സമാപിച്ചു.