ശബരിമല വിഷയം പ്രധാന ചര്‍ച്ചയായ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് മൂ ന്നാം വട്ടവും വിജയം. ആദ്യഘട്ടത്തില്‍ നേരിയ വോട്ടിന് മുന്നിലെത്തിയ സുരേന്ദ്രനെ പി ന്നീട് പിന്തള്ളി വീണാ ജോര്‍ജ് രണ്ടാം സ്ഥാനത്ത് എത്തി. ആന്റോ ആന്റണിക്ക് 44,243 വോട്ടാണ് ഭൂരിപക്ഷം. ആന്റോ ആന്റണിക്ക് 380927 വോട്ട് ലഭിച്ചപ്പോള്‍ വീണക്ക് 336684 വോട്ടും സുരേന്ദ്രന് 29739 വോട്ടും ലഭിച്ചു.

കാഞ്ഞിരപ്പള്ളിയില്‍ ആന്റോ ആന്റണിക്ക്. 55330 വോട്ടും വീണാ ജോര്‍ജിന് 45587 വോട്ടും കെ. സുരേന്ദ്രന് 36628 വോട്ടും ലഭിച്ചു. പൂഞ്ഞാറില്‍ ആന്റോ ആന്റണിക്ക് 61530 വോട്ടും വീണാ ജോര്‍ജിന് 43601 വോട്ടും കെ.സുരേന്ദ്രന് 30990 വോട്ടും ലഭിച്ചു.തിരുവല്ലയില്‍ ആന്റോക്ക് 54250 വോട്ടും വീണക്ക് 50511 വോട്ടും സുരേന്ദ്രന് 40186 വോട്ടും ലഭിച്ചു.

റാന്നിയില്‍ 50755 വോട്ട് ആന്റോക്കും 42931 വീണക്കും ലഭിച്ചപ്പോള്‍ സുരേന്ദ്രന് 39560 വോട്ടാണ് ലഭിച്ചത്. വീണാ ജോര്‍ജിന്റെ സ്വന്തം മണ്ഡലമായ ആറന്‍മുളയില്‍ 59277 ആന്റോ ആന്റണി നേടിയപ്പോള്‍, വീണക്ക് ലഭിച്ചത് 52684 വോട്ടാണ്. ഏകദേശം 6593 വോട്ടിന്റെ കുറവ് സ്വന്തം മണ്ഡലത്തില്‍ വീണക്കുണ്ടായപ്പോള്‍ സുരേന്ദ്രന് 50497 വോട്ടുകള്‍ ലഭിച്ചു. കോന്നിയില്‍ 49667 വോട്ട് ആന്റോക്കും 46946 വോട്ട് വീണക്കും 46506 വോട്ട് സുരേന്ദ്രനും ലഭിച്ചു.

വീണ ജോര്‍ജിന് അടൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ലീഡ് നേടനായത്. 3936 വോട്ടാണ് വീണയുടെ ഭൂരിപക്ഷം. ഇവിടെ ആന്റോ ആന്റണി മൂന്നാം സ്ഥാനത്തേക്ക് തള്ളി സുരേന്ദ്രനാണ് രണ്ടം സ്ഥാനത്ത്. വീണക്ക് 53216 വോട്ടും കെ,സുരേന്ദ്രന് 51260 വോട്ടും ആന്റോയ്ക്ക് 49280 വോട്ടുമാണ് ലഭിച്ചത്.

ശബരിമല വിഷയം കത്തിക്കാളി നിന്ന മണ്ഡലത്തില്‍ സുരേന്ദ്രന് ഒരു മണ്ഡലത്തിലും ലീഡ് നേടാനാകാഞ്ഞത് ബി.ജെ.പി ക്യാമ്പില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ വിഷലിപ്തമായ പ്രചരണമാണ് കോണ്‍ഗ്രസിനെ സഹായിച്ചെതെന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ പണക്കൊഴുപ്പിനും അധികാരത്തിനുമപ്പുറം ജനങ്ങളുടെ പിന്തുണയാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് ആന്റോ ആന്റണി പറഞ്ഞു.

കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി എന്നീ സ്ഥലങ്ങളില്‍ ആന്റോ ലീഡ് നേടിയപ്പോള്‍, ഇ സ്ഥലങ്ങളില്‍ വീണാ രണ്ടാം സ്ഥാനത്ത് എത്തി.