മുണ്ടക്കയം,കൂട്ടിക്കല്‍, കോരുത്തോട് പഞ്ചയാത്തുകളിലെ വിവിധ ക്യാമ്പുകളിലാണ് ആന്റോആന്റണി എം.പി. സന്ദര്‍ശിച്ചത്. കൂട്ടിക്കല്‍ കെ.എം.ജെ.പബ്ലിക് സ്‌കൂള്‍, ഏ ന്തയാര്‍ ജെ.ജെ.മര്‍ഫി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടക്കയം സി.എം.എസ് ‌ഹൈസ്‌ കൂള്‍,മുണ്ടക്കയം എസ്.എന്‍.സ്‌കൂള്‍, കോസടി ഗവ.യു,പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  ദുരിതാശ്വാസ ക്യാമ്പുകളിലാണ്  എം.പി സന്ദര്‍ശനം നടത്തിയത്.

എം.പി.യോടൊപ്പം പഞ്ചായത്ത് പ്രസിഡന്റമാ രായ കെ.എസ്.രാജു, ജെസ്സി ജോസ്, നേ താക്കളായ നൗഷാദ് ഇല്ലിക്കല്‍ അന്‍സാരി മഠ ത്തില്‍ ജിജോകാരക്കാട്ട്, ബോബി കെ. മാ ത്യു  എന്നിവരും ഉണ്ടായിരുന്നു. വണ്ടന്‍പതാ ലില്‍ കാറ്റില്‍ കൃഷിയും വീടും നശിച്ച സ്ഥ ലങ്ങളും എം.പി.സന്ദര്‍ശിച്ചു. മുണ്ടക്കയം മുറികല്ലുംപുറം ആറ്റോരം കോളനികളിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക ലൈഫ് മിഷന്‍ പദ്ധതിയില്‍പെടുത്തി സ്ഥലവും വീടും നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരി ക്കണണെന്നു എംപി.റവന്യു, പഞ്ചായത്ത് അധി കാരികള്‍ക്ക നിര്‍ദ്ദേശം നല്‍കി. ഇതിനാ വശ്യമായ രേഖകള്‍ കാലതാമസം കൂടാതെ നല്‍ കാമെന്നു റവന്യു വകുപ്പ് അറിയിച്ചു.