കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം കാഞ്ഞിരപ്പള്ളിയിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയെ ഡോ.എൻ.ജയരാജ് എം.എൽ.എ യു ടെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്ര സിഡന്റ് അബ്ദുൾ കരീം മുസല്യാർ, യു.ഡി-എഫ് നിയോജക മണ്ഡലം ചെയർമാൻ എ. എം.മാത്യു, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഏ.ഷെമീർ എന്നിവർ സന്നിഹിതരായിരുന്നു.

പത്തനംതിട്ട പാർലമെൻറ് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെര ഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം ഇന്ന് അഞ്ചിന് പൊൻകുന്നം ഹിൽഡാ ഓഡിറ്റോറിയത്തിൽ വച്ച് ചേരുമെന്ന് ചെയർമാൻ എ .എം.മാത്യു, കൺവീനർ ബാബു ജോസഫ് എന്നിവർ അറി യിച്ചു. മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാ ഹികൾ, ത്രിതല പഞ്ചായത്തംഗങ്ങൾ, സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നി വർ പങ്കെടുക്കും.