A medical worker performs an antigen test at a COVID-19 in Karlsruhe, Germany, March 4, 2021. REUTERS/Ralph Orlowski
കാ​ഞ്ഞി​ര​പ്പ​ള്ളി  ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റെ ക​ണ്ട​തി​നു​ശേ​ഷം ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്താം. ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർത​ന്നെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് പ​രി​ശോ​ധ​നാ സ​മ​യം.ആ​ദ്യഘ​ട്ടം മു​ത​ൽ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള മൊ​ബൈ​ല്‍ ടീ​മാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്.​
എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ന​വം​ബ​ർ മാ​സ​ത്തോ​ടെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നി​ന്ന് ല​ഭി​ച്ച അ​റി​യി​പ്പി​നെത്തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ടീം ​പ​രി​ശോ​ധ​ന​ക​ള്‍ നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. പ​ക​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാൽ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ണ​മാ​യി നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 300 ഉം 500​ ഉം രൂ​പ ന​ൽ​കി​യാ​ണ് ആ​ന്‍റി​ജ​ൻ, ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എ​ന്നാ​ൽ, വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന പു​ന​രാരം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.
കോ​വി​ഡ് പ​രി​ശോ​ധ​ക​ള്‍ സൗ​ജ​ന്യ​മാ​യ​തി​നാ​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം, എ​രു​മേ​ലി, പൊ​ന്‍​കു​ന്നം, മ​ണി​മ​ല, വാ​ഴൂ​ര്‍, എ​ലി​ക്കു​ളം മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും ഇ​ടു​ക്കി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.
എ​ന്നാ​ൽ, കോ​വി​ഡ് കി​ട​ത്തി ചി​കി​ത്സ​യ്ക്കു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശ്ര​യം. നി​ല​വി​ൽ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ​മി​ക്രോ​ണ്‍ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡ് മാ​ത്ര​മാ​ണു​ള്ള​ത്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടി​ല്ല.
മേ​ഖ​ല​യി​ലെ മ​റ്റു സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ന്‍റി​ജ​ന്‍, ആ​ര്‍​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ല​വി​ല്‍ ഇ​ല്ല.