കേരള കോൺഗ്രസ് (എം )ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന “മയക്കുമ രുന്നി തിരെ  മോചന ജ്വാല” പരിപാടിക്ക് ചിറക്കടവ് മണ്ഡലം കമ്മിറ്റി തുടക്കം കുറി ച്ചു. പ്രശസ്ത കവി പി. മധു ചിറക്കടവ് മണ്ഡലം പ്രസിഡണ്ട് ഷാജി നല്ലേപറമ്പിലിന് ല ഘുരേഖ കൈമാറി പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി പാമ്പൂരി,സുമേഷ് ആൻഡ്രൂസ്, ഗ്രാമപഞ്ചായ ത്ത് അംഗം കെ. എ.എബ്രഹാം, ഫിനോ പുതുപ്പറമ്പിൽ, യൂത്ത് ഫ്രണ്ട് നിയോജക മ ണ്ഡലം പ്രസിഡണ്ട് രാഹുൽ ബി പിള്ള, ജോബി അയലൂപറമ്പിൽ, ജെയിംസ് ഇലവനാ പാറ എന്നിവർ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
മയക്കുമരുന്നിന്റെ ദോഷവശങ്ങൾ ഉൾക്കൊള്ളുന്ന ലഘു രേഖകൾ പൊൻകുന്നത്തെ വ്യാപാരസ്ഥാപനങ്ങളിലും വാഹന യാത്രക്കാർക്കും പ്രചരണ പരിപാടിയുടെ ഭാഗമാ യി വിതരണം ചെയ്തു.