വേദനയോട് പടവെട്ടി ആൻമരിയ എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയ നേടിയ വിജയ ത്തിന് പത്തരമാറ്റിൻ്റെ തിളക്കം.കാഞ്ഞിരപ്പള്ളി തടത്തിൽ ഷിജോ ഷിജ ദമ്പതികളുടെ മകളായ ആൻമരിയ ഇടതുകാലിൽ വേദനയും നീരും ബാധിച്ചതോടെ സ്കൂളിൽ പോലും പോകാതെയാണ് എസ് എസ് എൽ സി പരീക്ഷയെഴുതിയതും മികച്ച വിജയം നേടിയ തും.
ആൻമരിയ ചിരിക്കുകയാണ്. വേദനയുടെ നടുവിലും നേടിയ മികച്ച വിജയത്തിൽ മനം നിറഞ്ഞ്. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ സ്കൂളിൽ പോലും പോകാ തെ  ഈ മിടുക്കി നേടിയത് ഒൻപത് എ പ്ലസും 1 എ ഗ്രേഡുമാണ്. കാഞ്ഞിരപ്പള്ളി തടത്തി ൽ ഷിജോ – ഷീജ ദമ്പതികളുടെ മകളാണ് ആൻമരിയ എന്ന കൊച്ചു മിടുക്കി. കാഞ്ഞിരപ്പ ള്ളി സെൻ്റ് മേരിസ് ഗേൾസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനി.ഒൻപതാം ക്ലാസിലെ പഠ നനാളുകളുടെ ആദ്യ ഘട്ടത്തിലാണ് ആൻമരിയയ്ക്ക് കൂട്ടായി  വിട്ടുമാറാത്ത കാല് വേദ ന എത്തുന്നത്. സൈക്കിളിൽ നിന്ന് വീണതോടെയായിരുന്നു തുടക്കം. രണ്ടു മാസം കഴി ഞ്ഞ്  കാലിൽ വേദനയും നീരും വന്നതോടെ ചികിത്സ തേടി. വേദന കുറയാതെ വന്നതോ ടെ ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് . ചികിത്സ ഫലം കണ്ടില്ലെന്ന് മാത്രമല്ല. കാല് നിലത്തുകുത്താൻ കഴിയാത്ത നിലയിലേയ്ക്ക് കാര്യങ്ങളെത്തി.
അങ്ങനെ പത്താം ക്ലാസിൽ അധ്യായന വർഷാരംഭത്തിൽ തന്നെ ആൻമരിയ സ്കൂളിലെ ത്തിയുള്ള പഠനമുപേക്ഷിച്ചു. പക്ഷേ ഒന്നവൾ ഉറപ്പിച്ചു.ഒരു വേദനയും തൻ്റെ പഠന ത്തിന് തടസമാകരുത് എന്ന്.  അങ്ങനെ വീട്ടിലിരുന്ന് അവൾ പഠനം തുടങ്ങി. പ്രധാന ധ്യാപികയും മറ്റ് അധ്യാപകരും കൂട്ടുകാരും ഒരുപോലെ പിന്തുണയുമായെ ത്തി.മാതാ പിതാക്കളും, ഏക സഹോദരിയും ഒപ്പം നിന്നു. നടക്കുവാൻ കഴിയാത്തതിനാൽ എടു ത്തു കൊണ്ടാണ് ഒരോ ദിവസവും പരീക്ഷ ഹാളിൽ  എത്തിച്ചത്.ഒടുവിൽ എസ് എസ് എൽ സി പരീക്ഷഫലം വന്നപ്പോൾ അമ്പരപ്പിക്കുന്ന വിജയം തന്നെ നേടി ആൻ മരിയ എ ന്ന കൊച്ചു മിടുക്കി.  കാലിൻ്റെ വേദനയ്ക്ക് ശമനമില്ലങ്കിലും അവൾക്ക് ഒരു സ്വപ്നം കൂടിയുണ്ട് പഠിച്ച് ഡോക്ടറാകണം.തൻ്റെ പ്രാർത്ഥനയും നിശ്ചയദാർഢ്യവും അതിലേ ക്കെത്തിക്കും എന്ന് അവൾ ഉറച്ച് വിശ്വസിക്കുന്നു.
ആൻമരിയയുടെ വിജയം കേട്ടറിഞ്ഞ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലും അവളുടെ വീട്ടിലെത്തി .പൂച്ചെണ്ടു നൽകി കേക്ക് മുറിച്ച് മധുരവും പങ്കുവച്ചു.സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സ് മരിയയും ഒപ്പമുണ്ടാ യിരുന്നു. ആൻമരിയയുടെ വിജയം മറ്റുള്ളവർക്കെല്ലാം മാതൃകയാണന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു.പ്രതിസന്ധികളിൽ തളരുന്ന പുതു തലമുറയ്ക്ക് പുത്തൻ ഊർജം നൽകുന്നതാണ് ആൻമരിയ എന്ന പെൺകുട്ടിയുടെ വിജയവും അവളുടെ ജീവിതവും.