കാഞ്ഞിരപ്പള്ളി:ആനിത്തോട്ടം നിവാസികള്‍ക്ക് ഇനി ചുറ്റി കറങ്ങേണ്ട,എളുപ്പമാര്‍ഗ്ഗ വും പേട്ടക്കവലയിലെ ഗതാഗത കുരുക്കും ഒഴിവാക്കി കാഞ്ഞിരപ്പള്ളി ടൗണിലെത്താം. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും ആവശ്യത്തിനും അവസാനമാകുകയാണ് പാലം നിര്‍മാ ണം ആരംഭിക്കുന്നതോടെ.ആനിത്തോട്ടം-മംഗളാനഴ്‌സറി റോഡും,ബിഷ്പ് ഹൗസ് റോ ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടി തോടിന് കുറുകെ മുക്കടവ് ചെക്ക്ഡാം കം കോസ് വേ നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകിട്ട് 5ന് ജില്ലാ പഞ്ചായത്ത് അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് കമ്മിറ്റി പ്രസിഡന്റ് റോസമ്മ ആഗസ്തി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തില്‍ നിന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അനുവദിച്ച 43 ലക്ഷം രൂപ മുടക്കി യാണ് ചെക്ക്ഡാം കം കോസ് വേ നിര്‍മ്മിക്കുന്നത്. മുക്കടവ് കോസ് വേ നിര്‍മാണം പൂ ര്‍ത്തിയാകുന്നതോടെ ആനിത്തോട്ടം നിവാസികള്‍ക്ക് കാഞ്ഞിരപ്പള്ളി ടൗണിലേയ്ക്ക് എളുപ്പത്തില്‍ എത്തുച്ചേരുവാന്‍ സാധിക്കും.കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡില്‍ എത്താതെ ടൈണിലെ്ത്താം എന്നതാണ് പാലത്തിന്റെ പ്രയോജനം. പ്രദേശത്ത് താമസിക്കുന്ന നൂറ്റിയന്‍പതോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.

കൂടാതെ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന ജലക്ഷാമത്തിനും ചെക്കഡാമിന്റെ നിര്‍മണ ത്തോടെ പരിഹാരമാകും. പത്രസമ്മേളനത്തില്‍ വാര്‍ഡംഗം ബീനാ ജോബി, വാര്‍ഡ് വികസന സമിതി ഭാരവാഹികളായ ടി.കെ.ജയന്‍,ടി.എച്ച്.ഷാഹിദ് എന്നിവര്‍ പങ്കെടുത്തു.