കോരുത്തോട്. സി.കേശവന്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന്റെ മുഖം മിനു ക്കിയെന്ന ചാരിതാര്‍ഥ്യവുമായി 27 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം പ്രിന്‍സിപ്പല്‍ അനിത ടീച്ചര്‍ പടിയിറങ്ങി.

കോരുത്തോട്. സി.കേശവന്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന്റെ മുഖം മിനു ക്കിയെന്ന ചാരിതാര്‍ഥ്യവുമായി 27 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം പ്രിന്‍സിപ്പല്‍ അനിത ടീച്ചര്‍ ഇന്നു പടിയിറങ്ങും. 1994ല്‍ ഹൈസ്‌ക്കൂള്‍ അധ്യാപികയാ യി സര്‍വീസില്‍ പ്രവേശിച്ചു. 2005ല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപികയായും,2008ല്‍ പ്രിന്‍സിപ്പലായും ഉയര്‍ത്തപ്പെട്ടു. പഠിച്ച  സ്‌ക്കൂളില്‍ തന്നെ പ്രിന്‍സിപ്പലാകുക എന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി.

കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ഉപ ജീല്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠി ക്കു ന്ന ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ കുട്ടികളില്‍ ഭൂരിഭാഗവും ആദിവാസി, തോട്ടം, മലയോര കുടിയേറ്റ കര്‍ഷക മേഖലകളിലെ  തൊഴിലാളികളുടെ മക്കളാണ്. ഇ വരെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവുളളവരാക്കി  മാറ്റുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. അധ്യാപകരുടെ സഹകരണത്തോടെ ദൗത്യം ഏറ്റെടുത്തു. ഇതിനായി വിവിധ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്കു പ്രത്യേക ക്ലാസുകള്‍ നല്‍കിയതടക്കമുളള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പ്രിന്‍സിപ്പ ലായി ചുമതയേറ്റെടുക്കുമ്പോള്‍ പ്ലസ് ടുവിലെ വിജയശതമാനം 65 ആയിരുന്നത്  94% ആയി ഉയര്‍ത്താനായി.

വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനം, പരീക്ഷയിലെ ഗ്രേസ് മാര്‍ക്ക്, ഭാവി തൊഴി ല്‍സാധ്യത എന്നിവ ലക്ഷ്യമിട്ട് എന്‍സിസി,. ഭാരത് സകൗട്ട് ആന്‍ഡ് ഗൈഡ്,സ്റ്റുഡന്‍സ് പൊലിസ് കെഡറ്റ്, അസാപ്, വ്യവസായ  സംരഭകത്വ ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് തുടങ്ങിയവ ആരംഭിച്ചു. ഇവയിലെ പ്രവര്‍ത്തന മികവിനു സ്‌ക്കുളിനു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. വിവിധ മേളകളില്‍  ചാം പ്യന്‍ പട്ടങ്ങളും കരസ്ഥമാക്കി.

പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ക്കൊപ്പം  സ്‌ക്കുളിന്റെ ഭൗതിക വികസനത്തിനും ഏറെ പ്രാധാന്യം നല്‍കി. ഇക്കാലയളവില്‍ ഓഫീസ നവീകരണം, ത്രീ ഫേസ് കണക്ക്ഷന്‍, ബാസ്‌ക്കറ്റ് ബോള്‍ മൈതാനം, സ്‌പോര്‍ട് അമിനിറ്റി സെന്റര്‍, റെഫറന്‍സ് ഗ്രന്ഥങ്ങളടക്കം വിപുലമായ ശേഖരരണവുമായി ലൈബ്രറി, ഹയര്‍സെക്കന്‍ഡറിയും, ഹൈസ്‌ക്കൂളുമായി ബന്ധിപ്പിച്ച് ്െസ്റ്റയര്‍ കെസുകള്‍, ഗേള്‍സ് ഫ്രണ്ട്‌ലി അടക്കം ടോയ്‌ലറ്റ് സമുച്ചയം, സിസിടിവി, സ്റ്റേജ്, ഓഡിറ്റോറിയം, സ്മാര്‍ട് ക്ലാസ് മുറികള്‍ തുടങ്ങിയവ മാനേജ്‌മെന്റ്, പിടിഎ, ജനപ്രതിനിധികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, അഭ്യൂദയകാംക്ഷികള്‍ എന്നിവരുടെ സഹകരണത്തോടെ യാഥാര്‍ഥ്യമാക്കി. മറ്റു സ്‌ക്കൂളുകള്‍ മടിച്ചുനിന്നപ്പോള്‍ സബ്ജില്ലാ കലോല്‍സവം രണ്ടു തവണ ഏറ്റെടുത്തു അധ്യാപകരുടേയും, വിദ്യാര്‍ഥികളുടേയും മാനവവിഭവശേഷി വിനിയോഗിച്ചു വിജയമാക്കി അധികാരികളുടെ പ്രശംസ നേടി.

പ്രിന്‍സിപ്പലായിരിക്കെ ജില്ലാ പഞ്ചായത്ത് അംഗമായും, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയായും, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗമായും, അധ്യാപക സഹകരണസംഘം പ്രസിഡന്റായും, എംപ്ലോയിസ് വെല്‍ഫയര്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.സാമൂഹികരംഗത്തെ പ്രവര്‍ത്തനം വിദ്യാര്‍ഥികളെ തൊട്ടറിയുവാനും, അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു അവര്‍ക്കു ദിശാബോധം നല്‍കുവാനും ടീച്ചര്‍ക്കു ഏറെ സഹായകമായി. താന്‍ പഠിച്ച, പഠിപ്പിച്ച സ്‌ക്കൂളിനോടുളള കടമ പൂണമായും നിര്‍വഹിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണന്കിലും, കോവിഡ് വ്യാപനം മുലം സഹപ്രവര്‍ത്തകരെയും, തന്റെ വിദ്യാര്‍ഥികളെയും പടിയിറങ്ങുന്ന ദിവസം നേരില്‍ കാണാന്‍ കഴിയാത്തത് വിഷമമായി.