കാഞ്ഞിരപ്പള്ളി പഞ്ചായത്തുതല അങ്കണവാടി പ്രവേശനോത്സവം നടത്തി. 19ാം വാർ ഡിലെ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ അധ്യക്ഷത വഹി ച്ചു. എകെജെഎം സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ കുട്ടികൾക്ക് സന്ദേശം നൽകി.

വാർഡ് മെംബർ റിജോ വാളന്തറ, ജോളി മടുക്കക്കുഴി, ടി.ജെ. മോഹനൻ, അങ്കണവാ ടി ടീച്ചർ എസ്. ശോഭന എന്നിവർ പങ്കെടുത്തു. പുതിയതായി എത്തിയ 24 കുട്ടികൾ ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ഒന്നാം ക്ലാസിലേക്ക് പോയ കുട്ടികൾ ക്ക് സമ്മാനങ്ങളും നൽകുകയും ചെയ്തു. പഞ്ചായത്തിലെ 44 അങ്കണവാടികളിലും പ്രവേശനോത്സവം നടത്തി.