കാഞ്ഞിരപ്പള്ളി:പഞ്ചായത്തിലെ ഹൈടെക് അംഗന്‍വാടിയുടെ പ്രവര്‍ത്തനം ആരംഭിക്കു ന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് 14.40 ലക്ഷം രൂപ മുടക്കി ഹൈടെക് അംഗന്‍വാടി നിര്‍മിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അറുപത്തി ഒന്‍പതാം നമ്പര്‍ അംഗന്‍ വാടിയാണ് ഇത്.

ആസ്പ റ്റോസ് ഷീറ്റുകള്‍ കൊണ്ടു മേഞ്ഞ മേല്‍ക്കൂരയ്ക്ക് കീഴിലെ കുടുസ് മുറിയില്‍ ഇരുപതോളം വരുന്നകുട്ടികള്‍ ഓടികളിക്കാന്‍ പോയിട്ട് ഇരിക്കുവാന്‍ പോലും സ്ഥലമി ല്ലാതെ കഴിയുന്നു. ഇപ്പോള്‍ പക്ഷേ ഇവര്‍ വലിയ സന്തോഷത്തിലാണ്.തങ്ങള്‍ക്ക് സ്വന്ത മായി ഹൈടെക് അംഗന്‍വാടിയൊരുങ്ങുന്നു എന്നതാണ് ഇവരുടെ ആഹ്‌ളാദത്തിന് കാര ണം. സ്വകാര്യ വ്യക്തി സൗജന്യമായി വിട്ട് നല്‍കിയ പത്ത് ലക്ഷത്തോളം രൂപ വിലമതി ക്കുന്ന മൂന്ന് സെന്റ് സ്ഥലത്താണ് എയര്‍ കണ്ടീഷന്‍ ചെയ്ത അംഗന്‍വാടി ഒരുങ്ങുന്നത്.

സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന താലൂക്കിലെ ആദ്യ ഹൈടെക് അംഗന്‍വാടി കൂടിയാണ് ഒന്നാം മൈലിലെ അറുപത്തി ഒന്‍പതാം നമ്പര്‍ അംഗന്‍വാടി. സംസ്ഥാന സര്‍ ക്കാരിന്റെ എട്ട് ലക്ഷത്തി എഴുപതിനായിരം രൂപയും ഗ്രാമ പഞ്ചായത്തിന്റെ അഞ്ച് ലക്ഷത്തി എണ്‍പതിനായിരം രൂപയും വിനിയോഗിച്ചാണ് അംഗന്‍വാടി കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ ത്തിയാക്കി ഉദ്ഘാടനം നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്ന് വാര്‍ഡ് മെമ്പര്‍ സുബിന്‍ സലിം പറഞ്ഞു.

അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നതിനായി കൊല്ലകുളം കെ.എ ജോസാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന 3 സെന്റ് സ്ഥലം അങ്കനവാടി കെട്ടിട നിര്‍മാണത്തിനായി സൗജന്യമായി വിട്ട് നല്‍കിയത്. സ്ഥലം വിട്ട് നല്‍കിയതിന്റെ ആദര സൂചകമായി അദ്ദേഹത്തിന്റെ പിതാവ് അലക്‌സ് എബ്രഹാമിന്റെ പേര് അങ്കണവാടിയക്ക് നല്‍കുവാന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനം എടുത്തിരുന്നതായി വാര്‍ഡംഗം സുബിന്‍ സലീം പറഞ്ഞു. ഈ മാസം അവസാനത്തോടെ കെട്ടിടം വിദ്യാര്‍ഥികള്‍ക്കായി ഉപയോഗപ്രദമാക്കുമെന്ന് വാര്‍ഡംഗം സുബിന്‍ സലീം പറഞ്ഞു.