അങ്ങാടി കുരുവികൾക്ക് കൂടൊരുക്കി വിദ്യാർത്ഥികൾ. കോട്ടയം പാമ്പാടി പൊത്തൻ പുറം ബി എം എം സ്കൂളിലെ വിദ്യാർത്ഥികളാണ് കുരുവികൾക്ക് കൂടൊരുക്കാൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയത്.
പാസ്റ്റർ ഡൊമസ്റ്റിക്കസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന അങ്ങാടി കുരുവി കൾക്ക് നാശം സംഭവിക്കുന്നു എന്ന തിരിച്ചറിവാണ് ഇവയ്ക്ക് കൂടൊരുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത്. ലോക അങ്ങാടിക്കുരുവി ദിനത്തിന്റെ ഭാഗമായി  പാമ്പാടി ബി എം.എം സ്കൂളിലെ വിദ്യാർത്ഥികളാണ് കാഞ്ഞിരപ്പള്ളിയിലെത്തി കുരുവികൾക്ക് കൂടൊരുക്കിയത്.ബസ്റ്റാന്റാന്റിനുള്ളിലെ വിവിധ വ്യാപാര സ്ഥാപ നങ്ങളോട് ചേർന്നാണ്  കുരുവികൾക്കായി വിദ്യാർത്ഥികൾ കൂടുകൾ സ്ഥാപിച്ചത്. കേരള വനം വന്യജീവി ബോർഡംഗം കെബിനു പരിപാടി ഉദ്ഘാടനം ചെയ്തു.
ഐശ്വര്യത്തിന്റെ പ്രതീകം കൂടിയായ അങ്ങാടിക്കുരുവികൾ നാരായണ പക്ഷി, ഇറക്കി ളി, അരിക്കിളി, അന്നക്കിളി, വീട്ടു കുരുവി എന്ന പേരുകളിലും അറിയപ്പെടു ന്നുണ്ട്. കീടങ്ങളെയും മറ്റും കൊന്നൊടുക്കുന്ന ഇവ കൊതുകുകളെയും ഇല്ലാതാക്കും. ഗ്രാമങ്ങളി ലും നഗരങ്ങളിലും വ്യാപകമായി കണ്ട് വന്നിരുന്ന അങ്ങാടി കുരുവികൾക്ക് എന്നാൽ ഇപ്പോൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണന്ന് പഠനങ്ങൾ തെളിയി ക്കുന്നു. ഈ സാഹചര്യത്തിലാണ് കുരുവിൾക്ക് കൂടൊരുക്കി വിദ്യാർത്ഥികൾ സമൂഹ ത്തിന് മാതൃകയായത്.