കാഞ്ഞിരപ്പള്ളി : അന്‍ഫാസില്‍ ഫൈസലിനെ അനുമോദിച്ചു. വോളിബോള്‍ മിനി സ്‌റ്റേറ്റ് ടീമീലേക്ക് തെരഞ്ഞെടുക്കുകയും നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ അര്‍ഹത നേടുകയും ചെയ്ത തൈപറമ്പില്‍ അന്‍ഫാസില്‍ ഫൈസലിനെ ജമാഅത്തെ ഇസ് ലാമി കാഞ്ഞിരപ്പള്ളി പ്രാദേശിക ഹല്‍ഖാ അംഗങ്ങള്‍  വീട്ടിലെത്തി അനുമോ ദനം അറിയിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അന്‍ഫാസില്‍ ഫൈസല്‍.