ലോക് ഡൗൺ കാലം വിവാഹങ്ങൾക്ക് മുടക്കമില്ല, എന്നാൽ ആളും ആരവുമില്ലാത്ത വി വാഹങ്ങൾക്കാവട്ടെ സദ്യയും ഉണ്ടാകാറില്ല. വിവാഹ ദിവസം സമൂഹ അടുക്കള വഴി ഭക്ഷണം നൽകി മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശി അനീഷും വധു ഡോണ യും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൻ്റെ സമൂഹ അടുക്കള ഞായറാഴ്ച വിവാഹ സൽ ക്കാരത്തിന് വേദിയായി മാറി.കാഞ്ഞിരപ്പള്ളി സ്വദേശി അനീഷിൻ്റെയും വധു ഡോണ യുടെയും വിവാഹ സൽക്കാരമാണ് സമൂഹ അടുക്കള വഴി നടന്നത്. ലോക്ക് ഡൗൺ മൂ ലം വിവാഹo ചടങ്ങു മാത്രമായി നടത്തിയതോടെയാണ് സമൂഹ അടുക്കള വഴിയുള്ള ഉച്ചഭക്ഷണത്തിൻ്റെ ചെലവുകൾ ഏറ്റെടുക്കാൻ അനീഷും ഡോണയും തീരുമാനിച്ചത്.