കെ.കെ.റോഡിൽ ബുധനാഴ്ച 9.30- മുതൽ പരിപാടി കഴിയുന്നതുവരെ ഗതാഗത നിയ ന്ത്രണമുണ്ടാവും. കെ.കെ.റോഡിൽ മുണ്ടക്കയം ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ഈ രാറ്റുപേട്ടക്ക് പോകാൻ കാഞ്ഞിരപ്പള്ളിയിലെത്തരുത്. പാറത്തോട് കവലയിൽ നിന്ന് മലനാട് സൊസൈറ്റി റോഡിലൂടെ ചേറ്റുതോട്-പിണ്ണാക്കനാട് വഴി പോകണം. മുണ്ടക്ക യം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് പോകേണ്ട വാഹനങ്ങൾ പാറത്തോട്-ഇടക്കുന്നം റൂട്ടി ലൂടെ കൂവപ്പള്ളി, വിഴിക്കിത്തോട് വഴി പൊൻകുന്നം കെ.വി.എം.എസ്. ജങ്ഷനിലെ ത്തി കെ.കെ.റോഡിൽ പ്രവേശിക്കണം.
കോട്ടയത്ത് നിന്ന് മുണ്ടക്കയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതേ റൂട്ട് ഉപയോഗിക്കണം. അമിത്ഷായുടെ പരിപാടി കഴിഞ്ഞ് അദ്ദേഹം മടങ്ങുന്നതുവരെ ഗതാഗതക്രമീകരണം തുടരും.