കണമല : ശബരിമല തീര്‍ത്ഥാടനത്തിലെ കാഠിന്യമേറിയ യാത്ര കരിമല കയറ്റമാണെങ്കില്‍ ഇനി ആശ്വാസമായി ആംബുലന്‍സ് ഉണ്ടാകും. ഏഴ് തട്ടുകളിലുളള ദുര്‍ഘടമേറിയ കരി മല താണ്ടിക്കഴിയുമ്പോള്‍ അവശരാകുന്ന ഭക്തരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുല ന്‍സിന് വഴിയൊരുക്കി കൊണ്ടിരിക്കുകയാണ് വനംവകുപ്പ്. കരിമല കഴിഞ്ഞ് ചെറിയാനവട്ടം മുതല്‍ വലിയാനവട്ടം വരെ ആംബുലന്‍സുകള്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ല. 
ദുര്‍ഘടമായ ഈ ഭാഗങ്ങളില്‍ കരിങ്കല്ലുകള്‍ അടുക്കി പാകി ഉറപ്പിച്ചാണ് വഴിയൊരുക്കി കൊണ്ടിരിക്കുന്നത്. കരിമല കയറിയെത്തുന്നവരില്‍ പലര്‍ക്കും ക്ഷീണവും തളര്‍ച്ചയും മൂലം ഹൃദയാഘാതം വരെ സംഭവിക്കുന്നത് വര്‍ധിച്ചിരുന്നു. ഇതോടെയാണ് ഇതാദ്യമാ യി ഇത്തവണ ആംബുലന്‍സുകള്‍ക്ക് വഴി നിര്‍മിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. കരിമലയില്‍ നിന്നും സ്‌ട്രെക്ചറില്‍ ചുമന്ന് എത്തിക്കുന്ന ഭക്തരെ ചെറിയാനവട്ടം മുതല്‍ വലിയാനവട്ടം വരെയുളള രണ്ട് കിലോമീറ്ററോളം ദൂരം മുമ്പ് സ്ട്രക്ചറില്‍ കിടത്തി ആളുകള്‍ ചുമന്നുകൊണ്ടാണ് കൊണ്ടുപോയിരുന്നത്. ഇത് മൂലം രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു. പലപ്പോഴും ജീവന്‍ നഷ്ടപ്പെടുന്നതിലുമെത്തിയിരുന്നു.

കരിമലയില്‍ ചെറിയ ഒരു ക്ലിനിക്കാണുളളത്. പ്രാഥമിക ശുശ്രൂഷക്കുളള സൗകര്യങ്ങളേ ഇവിടെയുളളൂ. കരിമലയില്‍ നിന്നും പമ്പയാണ് അടുത്തുളള ചികിത്സാകേന്ദ്രമെങ്കിലും പമ്പയിലെത്തുമ്പോഴേക്കും സമയമേറെ നഷ്ടപ്പെടുമായിരുന്നു. ഇനി ആംബുലന്‍സുകള്‍ ക്ക് സഞ്ചാരപഥം തയ്യാറാകുന്നതോടെ സമയദൈര്‍ഘ്യം ഒഴിവാകുമെന്ന് പമ്പ ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ എം അജീഷ് പറഞ്ഞു. വനനിയമം മുന്‍നിര്‍ത്തി പ്രകൃതി സൗഹൃദമായ നിലയിലാണ് കല്ലുകള്‍ പാകുന്നത്.

സിമന്റ്റ്, കോണ്‍ക്രീറ്റ് മിശ്രിതങ്ങള്‍ ഉപയോഗിക്കുന്നില്ല. ടയറുകള്‍ ഉരുളുന്ന ഭാഗം മാത്ര മാണ് കല്ലുകളിലുറപ്പിക്കുക. അവശേഷിച്ച ഭാഗങ്ങള്‍ മണ്‍പാതയായി നിലനിര്‍ത്തും. ആംബുലന്‍സുകളെ മാത്രമാണ് സഞ്ചരിക്കാന്‍ അനുവദിക്കുക. വനംവകുപ്പിന്റ്റെ ആംബുലന്‍സ് അടുത്ത ദിവസം മുതല്‍ സേവനം തുടങ്ങും. നിലവില്‍ സ്വാപ് ഇഡിസി യുടെ ആംബുലന്‍സുണ്ട്. കല്ല് പാകല്‍ മൂലം നിലവില്‍ തീര്‍ത്ഥാടകര്‍ക്ക് യാത്ര പ്രയാസക രമായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനാണ് കല്ല് പാകലെന്നുളളതിനാല്‍ ആര്‍ക്കും പരാതികളില്ലെന്ന് വനം വകുപ്പ് പറയുന്നു.