ആരോഗ്യ – വിദ്യാഭ്യാസ രംഗത്ത് ഇടത് സര്‍ക്കാര്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയതായി ഡ പ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മുണ്ടക്കയം പഞ്ചായത്തിന് ജില്ലാപഞ്ചായത്തംഗം സുഭേഷ് സുധാകര്‍ അനുവദിച്ച ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു പ്രസംഗിക്കു കയാ യിരുന്നു അദ്ദേഹം. ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സര്‍ക്കാരിനായി. അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ഇക്കാര്യത്തില്‍ വിജയകരമായ മുന്നേറ്റമാണ് സൃഷ്ടിച്ചത്.

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ദിലീഷ് ദിവാകരന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ സുഭേഷ് സുധാകര ന്‍, പി.ആര്‍. അനുപമ, ബ്ലോക്ക് പ്രസിഡന്റ് അജിതാ രതീഷ്, പി.കെ. പ്രദീപ്, സി.വി. അനില്‍കുമാര്‍, പ്രസന്ന ഷിബു, ബെന്നിചേറ്റുകുഴി എന്നിവര്‍ പ്രസംഗിച്ചു.