കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ആംബുലൻസുകൾക്ക് ഡ്രൈവർമാരില്ല: സൂപ്ര ണ്ടിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു…
വെളളിയാഴ്ച്ച കാനനപാതയിൽ ആനയിറങ്ങിയതിനെ തുടർന്ന്  അപകടത്തിൽപെട്ട അ യ്യപ്പൻമാരെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ  എത്തിച്ചതോടെയാണ് സംഭവങ്ങളു ടെ തുടക്കം .ഇവരുടെ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുവാ നായി ആശുപത്രിയിലെ ആംബുലൻസ് തിരക്കിയപ്പോൾ ഡൈവർമാർ ഇല്ലന്ന് മറുപടിയാണ് ലഭിച്ചത്. രണ്ട് ഡ്രൈവർമാരാണ് ആശുപത്രിയിലുള്ളത് .എന്നാൽ ആശു പത്രി റജിസ്റ്ററിൽ 2 പേരുo രാവിലെ ഒപ്പ് വച്ചതായും രാത്രി ഡ്യൂട്ടിക്ക് ഇവർ ഇല്ലാതിരി ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡി.വൈൈ.എഫ്.ഐ പ്രവർത്തതകർ പ്രതിഷേ ധവുമായെത്തിയത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകരും റെവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് പുറത്തുനിന്ന് ആംബുലൻസ് എത്തിച്ചാണ് ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആശുപത്രി ക്ക് സ്വന്തമായി ആംബുലൻസും 2 ഡ്രൈവർമാരും ഉള്ളപ്പോൾ ഈ സ്ഥിതി വന്നതിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് ആശുപത്രി സൂപ്രണ്ട് അവിടേക്ക് വരാൻ തയ്യാറായതെന്നും ഇവർ ആരോപിച്ചു. സൂപ്രണ്ട് ഹാജർ ബുക്ക് കാണിക്കാൻ തയ്യാറാവാതെ മടങ്ങാൻ തുടങ്ങിയപ്പോളാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സൂപ്ര ണ്ടിനെ ഉപരോധിച്ചത്.
പിന്നീട് ഹാജർ ബുക്ക് കാണിക്കുകയും ഡ്രൈവറെ വിളിച്ചു വരുത്തുകയും കുറ്റക്കാരാ യവർക്കെതിരെ നടപടി എടുക്കും എന്ന് DMO ഉറപ്പ് തരുകയും ചെയ്യ്ത ശേഷമാണ് ഡി. വൈ.എഫ്.ഐമരം അവസാനിപ്പിച്ചത് . ആശുപത്രിയിലെ 2 ആംബൂലൻസുകളും ഉപ യോഗപ്രദമല്ലെന്നും പകരം ചങ്ങനാശ്ശേരി ആശുപത്രിയിൽ നിന്നെത്തിച്ച ആംബുലൻസ് ഓടിക്കാൻ പ്രയാസമാണെന്നും പറഞ്ഞ് സ്വകാര്യ ലോബിയേ സഹായിക്കാനുള്ള ജീവന ക്കാരുടെ ശ്രമമെന്ന് ഡി.വൈ.എഫ് ഐ ആരോപിച്ചു. ഇതിനെതിരെ DYFl നിരവധി തവ ണ പരാതികൾ നൽകിയിട്ടും ഇത് വരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതി രെ തുടർ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇവർ പറ ഞ്ഞു.