ആശുപത്രിയില്‍ കിടന്ന മകന്റെ അടുത്തേക്ക് പോയ അമ്മയ്ക്ക് സമൂഹമാധ്യങ്ങളിലുടെ കേള്‍ക്കേണ്ടി വന്ന കുറ്റപ്പെടുത്തലുകള്‍ക്ക് നിയമപരമായി ആശ്വാസംകിട്ടിയ സന്തോഷ ത്തിലാണ് ഈ കുടുംബം. ജന്മനാ കേള്‍വിക്കുറവും സംസാര വൈകല്യവുമുള്ള മകന് ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് പെരുമ്പാവൂരിലേക്ക് കാറില്‍ പോയ കുടുംബത്തിന് കേള്‍ക്കേണ്ടി വന്നത് ആംബുലന്‍സിന് വഴിമുടക്കിയെന്നും പറഞ്ഞുള്ള കുറ്റപ്പെടുത്തലു കളും അസഭ്യവര്‍ഷവും. എന്നാല്‍ സത്യാവസ്ഥ മനസിലാക്കി നിയമപാലകരും മോട്ടര്‍ വകുപ്പ് അധികൃതരും കുറ്റവിമുക്തരാക്കിയതോടെ ഇത്രനാളും കേട്ടുകൊണ്ടിരുന്ന കുറ്റ പ്പെടുത്തലുകളില്‍ നിന്ന് മോചിതരായിരിക്കുകയാണ് ഈ കുടുംബം.

രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി കാര്‍ ഓടിച്ചെന്ന ആരോപണ ത്തെ തുര്‍ന്ന് നല്‍കിയ പരാതി ഒത്തു തീര്‍പ്പാക്കിയിരിക്കുയതോടെയാണ് ഇവര്‍ക്ക് ആ ശ്വാസമായിരിക്കുന്നത്. പരാതിക്കാരനായ ആംബുലന്‍സിന്റെയും കാറിന്റെയും ഉടമ കളെ തൊടുപുഴ ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് പരാതി തീര്‍പ്പാ ക്കിയത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ മാര്‍ ഗതടസം സൃഷ്ടിച്ച് കാര്‍ ഓടിയെന്ന് ആരോപിച്ച് ആംബുലന്‍സ് ഉടമ മോട്ടോര്‍ വാഹനവ കുപ്പിനു പരാതി നല്‍കിയത്. തൊടുപുഴ ജോയിന്റ് ആര്‍ടിഒയ്ക്കു നല്‍കിയ പരാതി പി ന്നീട് കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ടിഒയ്ക്കു കൈമാറുകയായിരുന്നു.

ഇതിനെ തുര്‍ന്ന് സമൂഹമാധ്യമങ്ങളിലും വാര്‍ത്ത മാധ്യമങ്ങളിലും പരാധിക്ക് ആസ്പദ മായ സംഭവം പ്രചിരിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഇവരെ കുറ്റപ്പെ ടുത്തി സന്ദേശങ്ങളും കമന്റുകളും ഇട്ടതോടെയാണ് ഈ കുടുംബം സത്യാവസ്ഥ അറിയി ക്കാന്‍ തീരുമാനിച്ചത്.

ആംബുലന്‍സ് ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് കാറില്‍ സഞ്ചരിച്ചിരുന്ന കാഞ്ഞിരപ്പ ള്ളി മണ്ണാറക്കയം പുത്തന്‍പറമ്പില്‍ മാഹിന്റെ ഭാര്യ സീമോള്‍ കാഞ്ഞിരപ്പള്ളി ആര്‍ടി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.

ഇവരുടെ മകന്‍ മുഹമ്മദ് ഫായിസ് (14) കാലടി മാണിക്യമംഗലത്തുള്ള സെന്റ് ക്ലയര്‍ ഓറല്‍ ഡഫ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. കുട്ടിക്ക് ഇവിടെവച്ച് ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ കാറില്‍ പോകുന്ന വഴിയാണ് ആംബുലന്‍സിന്റെ മുന്നില്‍ പോകുകയും വാഹന ത്തിന്റെ യാത്ര തടസപ്പെടുകയും ചെയ്തത്. നിരവധി തവണ ആശുപത്രിയില്‍ നിന്ന് വിളിയെത്തിയതോടെ എത്രയും വേഗം ആശുപത്രിയിലെത്താനായി പോവുകയായിരു ന്നു കുടുംബം.

എന്നാല്‍ തടിലോറിയും മറ്റും വഴിമുടക്കിയതോടെ ഇവരും ആംബലന്‍സിന് മുന്നില്‍പ്പെ ട്ടു.കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ ഇവര്‍ ജോയിന്റ് ആര്‍ടി ഓഫീസിലെത്തി രേഖാമൂ ലം അറിയിച്ചു. മനഃപൂര്‍വം ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിക്കാനുള്ള ഉദ്ദേശം ഇ ല്ലാതിരുന്നതിനാലും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ രേഖകള്‍ ഹാജരാ ക്കിയതിനാലും പരാതി പിന്‍വലിക്കാന്‍ ആംബുലന്‍സ് ഉടമ തയാറാകുകയായിരുന്നു