കോവിഡ്കാല ചികിത്സാ സേവനം ഊര്‍ജിതമാക്കാന്‍ എരുമേലി, മണിമല പഞ്ചായത്തു കള്‍ക്ക് ജില്ലാ പഞ്ചായത്ത് വക പുതിയ ആംബുലന്‍സ്. 15 ലക്ഷം ചെലവിട്ട് രണ്ട് ആം ബുലന്‍സുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷ ന്‍ അംഗം ശുഭേഷ് സുധാകരന്‍ അറിയിച്ചു. ഏഴര ലക്ഷം രൂപയാണ് ഒരു ആംബുലന്‍ സി ന് ചെലവിട്ടിരിക്കുന്നത്. ഓക്‌സിജന്‍ അടക്കമുള്ള ആധുനിക ചികിത്സാ സജ്ജീക രണ ങ്ങള്‍ ആംബുലന്‍സില്‍ ഉണ്ടാകും. ഒരെണ്ണം എരുമേലിക്കും ഒരെണ്ണം മണിമല പഞ്ചായത്തിനും കൈമാറും. രണ്ട് പഞ്ചായത്തുകളും അര ലക്ഷം രൂപയില്‍ താഴെ വ രുന്ന തുക പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്തി പ്രൊജക്ട് തയാറാക്കി അനുമതി നേടു ന്നതോടെ പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ് വിട്ടുകിട്ടുന്നതിനും പരിപാലനം നിര്‍വ ഹിക്കുന്നതിനുമായി ചുമതല കൈവരും. ഡ്രൈവര്‍മാരെ അതാത് പഞ്ചായത്ത് നിയമിക്കണ മെന്നും ഇവര്‍ക്ക് ശമ്പളവും നല്‍കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ നിരക്കില്‍ ആംബുലന്‍സിന്റെ സേവനം ലഭിക്കും. പാവപ്പെട്ടവര്‍ക്ക് സൗജ ന്യമായി സേവനം നല്‍കും. സേവനത്തിന് മുമ്പ് പണം നല്‍കണമെന്ന് ആരോടും ആ വശ്യപ്പെടില്ല. 24 മണിക്കൂറും കാത്ത് പ്രവര്‍ത്തനസജ്ജമായിരിക്കണമെന്നാണ് നിര്‍ ദേ ശം. സര്‍ക്കാര്‍ വാഹനങ്ങള്‍ നേരിട്ട് വാങ്ങാന്‍ സജ്ജീകരിച്ച സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആണ് വാഹനം വാങ്ങല്‍ നടപടികളെന്നും ജില്ലാ പ ഞ്ചായത്ത് അംഗം പറഞ്ഞു.