കാഞ്ഞിരപ്പള്ളി: പൊൻകുന്നത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിൽ വിഴിക്കി ത്തോട് ചന്ദ്രവിലാസത്തിൽ അമൽരാജ്(20) മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അമൽരാജിന്റെ അമ്മ സിന്ധുവും ബന്ധുക്കളും ആരോപിച്ചു. കഴിഞ്ഞ ജനുവരി 19ന് രാത്രി 12ന് നെയ്യാട്ടുശ്ശേരി -തച്ചപ്പുഴ റോഡിൽ മാക്കൽകുന്ന് വളവിലായിരുന്നു അപക ടം. അപകടത്തെ തുടർന്ന് റോഡിൽ വീണുകിടന്ന അമൽരാജിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

അപകടത്തിൽ അമൽരാജ് സഞ്ചരിച്ച ബൈക്കിന്റെ പിൻവശമാണ് തകർന്നതെന്നും മുൻ ഭാഗത്ത് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. കൂടാതെ ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ രണ്ടു പേർ കൂടിയുണ്ടായിരുന്നുവെന്നും ഇവരെ കുറിച്ചും അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ലെ ന്നും ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അമൽരാജിന്റെ അമ്മ സിന്ധു, സഹോദരി രഞ്ജു ചന്ദ്രൻ, പി.എസ്.ചന്ദ്ര ശേഖരൻ നായർ എന്നിവർ അറിയിച്ചു.