കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജനീയറിങ് കോളേജിലെ എന്‍ എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ചെങ്കല്ലി മാലാഖമാരുടെ ഗ്രാമ ത്തില്‍ പ്രവര്‍ത്തിക്കുന്ന ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ തുടങ്ങി. ഇവിടെയുള്ള കൃഷിതോട്ടം പുനരുജ്ജീവിപ്പിക്കുക, പൂന്തോട്ട നിര്‍മാണം എന്നിവയാണ് ക്യാമ്പ് പദ്ധ തിയായി നടപ്പിലാകുന്നത്. പൊന്‍കുന്നം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ശുചീക രിക്കും. ഉദ്ഘാടനം വാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി ക്യാമ്പ് ഉദ്ഘാ ടനം ചെയ്തു. വാര്‍ഡംഗം ജിജി ജോസഫ് അധ്യക്ഷത വഹിച്ചു.

നല്ല സമറയാന്‍, മാലാഖമാരുടെ ഗ്രാമം എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഫാ. റോയ് വടക്കേല്‍, അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ബര്‍സാര്‍ ഫാ. റോബിന്‍ പട്ടരുകാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജിന്‍സ് പി. സക്കറിയ, ഡോ. സണ്ണിച്ചന്‍ വി. ജോര്‍ജ്, വോളന്റീയര്‍ സെക്രട്ടറിമാരായ ഷെര്‍ജിന്‍, ജോബ്‌സി, റെബ, ആവണി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.