കാഞ്ഞിരപ്പളളി : അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കല്‍ ഡിപ്പാര്‍ട്ടുമെ ന്റ്റിന്റ്റെ നേതൃത്വത്തില്‍ കേന്ദ്ര ശുചിത്വമിഷന്റ്റേയും കേരളമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റ്റേയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ദേശീയ ശില്പശാല കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ .ശ്രീനിവാസന്‍ ഉദഘാടനം ചെയ്യ്്തു.

അമല്‍ ജ്യോതി കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റ്റിന്റ്റെ നേതൃ ത്വത്തില്‍ തീയതികളിലായി ‘ഇമ്പ്രൂവ്ഡ് ടോയ്ലെറ്റ് ടെക്‌നോളജീസ് ഫോര്‍ ബെറ്റര്‍ സാനിറ്റേഷന്‍ ‘ എന്ന വിഷയത്തില്‍ ദേശീയ ശില്പശാല നടന്നു. ശൗചാലയവും മാലിന്യ-നിര്‍മ്മാര്‍ജ്ജനവും നമ്മുടെ രാജ്യത്തിനുയര്‍ത്തുന്ന വെല്ലുവിളികള്‍ നൂതനരീതിയില്‍ തരണം ചെയ്യാനുള്ള മാര്‍ഗങ്ങളാണ് മുഖ്യമായും ഇതില്‍ ചര്‍ച്ച ചെയ്യ്തത്.

കേന്ദ്ര ശുചിത്വമിഷന്റ്റേയും കേരളമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റ്റേയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ശില്പശാലയില്‍ ഡോ.ഗിരീഷ്.ആര്‍ (പ്രിന്‍സിപ്പാള്‍ സയ ന്റ്റിസ്‌റ്, നീരി, നാഗ്പൂര്‍ ), ഡോ.ലിജി ഫിലിപ്പ് (പ്രൊഫസര്‍, ഐഐടി മദ്രാസ്), ഡോ. അനുജ പത്മ ഗോപാലകൃഷ്ണന്‍ (ദ്രവ മാലിന്യ നിര്‍വഹണ വിദഗ്ദ്ധ, കേരളശുചിത്വ മിഷന്‍), മധു എസ്. വി (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (R&D), ഇറാം സയന്റ്റിഫിക് സൊല്യൂഷന്‍സ്) മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട്. പ്രിന്‍സിപ്പാള്‍ ഡോ. ഇസഡ് .വി.ലാക്കപ്പറമ്പില്‍, കെമിക്കല്‍ എഞ്ചിനീയറിംഗ് മേധാവി പ്രൊഫ.വി. ശശികു മാര്‍, പ്രൊഫ.ഐശ്വര്യ. കെ.എന്‍ , പ്രൊഫ.അഭിനവ് കെ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശില്പശാലയില്‍ ഡോ.ഗിരീഷ്.ആര്‍ (പ്രിന്‍സിപ്പാള്‍ സയന്റ്റിസ്‌റ്, നീരി, നാഗ്പൂര്‍ ), ഡോ.ലിജി ഫിലിപ്പ് (പ്രൊഫസര്‍, ഐഐടി മദ്രാസ്), ഡോ. അനുജ പത്മ ഗോപാലകൃ ഷ്ണന്‍ (ദ്രവ മാലിന്യ നിര്‍വഹണ വിദഗ്ദ്ധ, കേരളശുചിത്വ മിഷന്‍), മധു എസ്. വി (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,ഇറാം സയന്റ്റിഫിക് സൊല്യൂഷന്‍സ്) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.