കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ലി​ക്ക​ട്ട് നാ​ഷ​ണ​ല്‍ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ന്ന സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ര്‍ കൊ​ളീ​ജി​യ​റ്റ് ഇ​ന്‍​വി​റ്റേ​ഷ​ന​ല്‍ ബാ​സ്‌​ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല്‍​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ജേ​താ​ക്ക​ളാ​യി. അ​മ​ല്‍​ജ്യോ​തി 38-36 എ​ന്ന സ്കോ​റി​നാ​ണ് ആ​തി​ഥേ​യ​രാ​യ എ​ന്‍​ഐ​ടി കാ​ലി​ക്ക​ട്ടി​നെ തോൽപ്പിച്ചത്.

അ​മ​ല്‍​ജ്യോ​തി കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി ഹൃ​ദ്യ ജോ​യി ടൂ​ർ​ണ​മെ​ന്‍റി​ലെ എ​മ​ർ​ജിം​ഗ് താ​ര​മാ​യി തെ​രഞ്ഞെ​ടുക്കപ്പെട്ടു. മി​ക​ച്ച വ​നി​താ താ​ര​മാ​യി അ​മ​ല്‍​ജ്യോ​തി​യി​ലെ അ​വ​സാ​ന വ​ര്‍​ഷ ഇ​ല​ക്‌ട്രോ​ണി​ക്‌​സ് വി​ദ്യാ​ർ​ഥി ഫെ​ബ നീ​നു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.