സംസ്ഥാന അക്ഷയ ഊര്‍ജ അവാര്‍ഡ് കാഞ്ഞിരപ്പളളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിന് സമ്മാനിച്ചു… 

സംസ്ഥാന അക്ഷയ ഊര്‍ജ അവാര്‍ഡ് വിദ്യാഭ്യാസസ്ഥാപന വിഭാഗത്തില്‍ കാഞ്ഞിരപ്പ ളളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിന് സമ്മാനിച്ചു. 50000/ (അന്‍പതിനായി രം) രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കോളേജ് മാനേ ജര്‍ റവ. ഡോ. മാത്യുപായിക്കാട്ട് ഏറ്റുവാങ്ങി.
കേരളത്തിലെ അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. 200 കിലോവാട്ട് സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിച്ച ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാ ണ് അമല്‍ജ്യോതി. കൂടാതെ എം.ടെക്ക്. തലത്തില്‍ അക്ഷയ ഊര്‍ജ മേഖലയിലെ ഗവേഷ ണത്തിനു നല്‍കുന്ന പ്രാമുഖ്യം കൂടി കണക്കിലെടുത്താണ് അമല്‍ജ്യോതിക്ക് പുരസ്‌കാരം നല്‍കിയത്. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, അദ്ധ്യക്ഷത വഹിച്ച യോഗത്തി ല്‍, കെ.മുരളീധരന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.

വ്യവസായിക സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊ തു സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സമഗ്ര സംഭാവന നല്‍കിയിട്ടുള്ള വ്യക്തികള്‍, എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കിയത്.