കാഞ്ഞിരപ്പള്ളി:അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റേയും സ്റ്റെപ്പ്‌വേ അക്കാഡ മിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ആരംഭിച്ച  ഐ.ഇ.എല്‍.ടി.എസ്.അക്കാഡമി യുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി.നിര്‍വ്വഹിച്ചു.വികാരി ജനറാള്‍ വെരി. റവ.ജോര്‍ജ്ജ് ആലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ മാനേജര്‍ ഫാ.ഡോ.മാത്യു പാ യിക്കാട്ട്,പ്രിന്‍സിപ്പല്‍ ഡോ. സെഡ് വി.ളാകപ്പറമ്പില്‍,സ്റ്റെപ്പ്‌വേ അക്കാഡമി ഡയറ ക്ടര്‍ ടോണി ജോണ്‍,അസി.പ്രൊഫ.വിനീത് ഷണ്‍മുഖം എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളിയിലെയും സമീപപ്രദേശങ്ങളിലെയും യുവജനങ്ങള്‍ക്ക് അന്തര്‍ദേശീയത ലത്തിലുള്ള അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഐ.ഇ.എല്‍.റ്റി.എസ്-ന്റെ സാമീപ്യം ഏ റെ പ്രയോജനകരമാവുമെന്ന് ആന്റോ ആന്റണി.എം.പി.ഉദ്ഘാടന പ്രസംഗത്തില്‍ പറ ഞ്ഞു. അന്തര്‍ദേശീയ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും പുറമേ വിദേശത്ത് സ്ഥിരതാമസത്തിന് ഉതകുന്ന വാതായനമെന്ന നിലയില്‍ ഐ.ഇ.എല്‍.ടി.എസ്പരീക്ഷകള്‍ മാറയിട്ടുണ്ടെന്ന് വെരി.റവ.ജോര്‍ജ്ജ് ആലുങ്കല്‍ ചൂണ്ടിക്കാട്ടി.കോഴ്‌സിലേക്കുള്ള രജി സേ്ടഷന്‍ ആരംഭിച്ചിരിക്കുന്നു വിശദവിവരങ്ങള്‍ക്ക്:  6235229900, 8547673356, 9495810931

9 ബ്രാഞ്ചുകളില്‍ ബി.ടെക്, 8 സ്‌പെഷലൈസേഷനില്‍ എം.ടെക്, 3 സ്ട്രീമുകളില്‍ എം.സി .എ. ഉള്‍പ്പെടെ 3500-ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അമല്‍ജ്യോതി പാഠ്യ-പാഠ്യേതര-വൈദഗ്ധ്യ വികസന മേഖലകളില്‍ സംസ്ഥാനത്ത് ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴി ഞ്ഞ വര്‍ഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സ്റ്റാര്‍ട്ടപ്‌സ് വാലി എന്ന ബിസിനസ്സ് ഇന്‍ക്യുബേറ്ററില്‍ 30-ലേറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. 17 ലക്ഷം സ്‌ക്വയര്‍ അടി ബില്‍റ്റപ് ഏരിയയില്‍ 2500 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടുന്നു.