കാഞ്ഞിരപ്പള്ളി : അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ജൂൺ ഇരുപത്തി 29ന് സ്റ്റാര്‍ട്ടപ്പ് മഹോത്സവിന് തുടക്കം കുറിക്കുന്നു. ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാ തന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് അമല്‍ ജ്യോതിയില്‍ പ്രവർത്തിക്കുന്ന കേ ന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ ബൈ രാക് ബയോനെസ്റ്റ്, രണ്ടുമാസത്തോളം നീണ്ടു നിക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹോത്സവ് വളരെ വിപുലമായി സംഘടിപ്പിക്കുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ട റിയും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ പ്രൊഫ.കെ പി സുധീര്‍ ആണ് ജൂൺ 29 ന് 2 മണിക്ക് സ്റ്റാര്‍ട്ടപ്പ് മഹോ ത്സവ് ഉദ്ഘാടനം ചെയ്യുന്നത്.
പരിപാടിയുടെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നട ത്തുന്ന ഗ്രാമീണ മേഖലയില്‍ ഉള്ള വിവിധ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി റിം 2021, റൂറല്‍ ഇന്നോവേറ്റേഴ്സ് മീറ്റ് പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കായി ജൂലൈയി ല്‍  അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് സംഘടിപ്പിക്കുന്നതാണ്. ഇ തിന് പുറമെ ജര്‍മ്മനിയിലെ എസ്.ആര്‍.എച്ച് യൂണിവേഴ്സിറ്റി ഫോര്‍ അപ്ലൈഡ് സയൻ സസുമായി ചേര്‍ന്ന് അമല്‍ ജ്യോതി സ്റ്റാര്‍ട്ടപ്പ്സ് വാലി ബിസിനസ്സ് ഇന്‍കുബേറ്റര്‍  കേര ളത്തില്‍ ഉടനീളം ഉള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി പുതിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നതാണ്. കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മനിയിലെ വിദ്യാര്‍ഥികളുമാ യി ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും നൂതന സാങ്കേതിക ആശയങ്ങള്‍ വികസിപ്പിക്കാ നും ഉള്ള ഒരു അവസരം ആണ് ഇത്.
ഇതിനോടൊപ്പം എസ് ആര്‍ എച്ച് യൂണിവേഴ്‌സിറ്റിയടെ അക്കാദമിക്ക് ഡയറക്ടറായ പ്രൊഫ. മൈക്കിള്‍ ഹാര്‍ട്ട്മാന്റെ നേതൃത്വത്തില്‍ ആഫ്രിക്കയില്‍ നടപ്പിലാക്കുന്ന കൊക്കോയില്‍ നിന്നും ഊര്‍ജം ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ അവതരണം ‘ഇഗ്നീറ്റര്‍’ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. ഇതിന്‌ പുറമെ വിദ്യാര്‍ഥി കള്‍ക്കും അധ്യാപകര്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്ക് സാങ്കേതിക വ്യാവസായ രംഗത്തു ള്ള പ്രമുഖരുമായി സംവദിക്കുവാനായി ‘ടെക്പ്രീണിയര്‍’ എന്ന ഓണ്‍ലൈന്‍ സംവാദ വും സംഘടിപ്പിക്കുന്നതാണ്‌.
സംരംഭകത്വ വികസനത്തിനും പൊതു സംരംഭകരെ കണ്ടെത്തുന്നതിനും ആയി നടത്തപ്പെടുന്ന സ്റ്റാർട്ടപ്പ് മഹോത്സവ അമൽജ്യോതി യിൽ  കേന്ദ്ര ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ടെക്നോളജിയുടെയും ഡിപ്പാർട്ട്മെൻറ് ഓഫ് ബയോടെക്നോളജി യുടെയും അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന
 സ്റ്റാറ്റസ് റാലി ടെക്നോളജി ബിസിനസ്   ഇങ്കുബേറ്റർ കേരള സ്റ്റാർട്ടപ്പ് മിഷൻ കീഴിൽ പ്രവർത്തിക്കുന്ന innovation and entrepreneurship ഡെവലപ്മെൻറ്  സെല്ലും  സംയുക്തമായി
 കേന്ദ്ര ഗവൺമെൻറ് കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് ബയോടെക്നോളജി,  കേരള ഗവൺമെൻറിൻറെ കീഴിലുള്ള കേരള സാസ്ത്ര സാങ്കേതിക  പരിസ്ഥിതി കൗൺസിൽ,  SRH യൂണിവേഴ്സിറ്റി ഫോർ അപ്ലൈഡ് സയൻസസ് ബെർലിൻ ജർമ്മനി  എന്നിവരുടെ സഹകരണത്തോടെയാണ് സ്റ്റാർട്ടപ്പ് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്