മനസ്സില്‍ രൂപപ്പെടുന്ന ആശയത്തെ ഒരു ഉല്‍പ്പന്നമാക്കി മാറ്റുവാന്‍ സാധിച്ചിരുന്നെങ്കി ലെന്നു നിങ്ങള്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ നമ്മുടെ സ്വപ്നത്തെ നിര്‍മ്മിച്ചെടുക്കുവാന്‍ സഹായി ക്കുന്ന ഉപകരണങ്ങള്‍ കയ്യിലുണ്ടായിരുന്നെങ്കിലെന്നു കൊതിച്ചിട്ടില്ലേ? ഇത്തരം നിര്‍ മാണങ്ങളിലും പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും കൗതുകമുള്ളവരാണോ നി ങ്ങള്‍? ഇങ്ങനെയൊരു കഴിവുകള്‍ നമ്മുടെ ഉള്ളിലുണ്ടോ എന്ന് അറിയണം എന്ന് തോ ന്നിയിട്ടില്ലേ?

എങ്കില്‍ അമല്‍ ജ്യോതിയിലേക്ക് ചെല്ലൂ. അവിടെ ഐഡിയ ലാബ് നിങ്ങളെ സഹായി ക്കും. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2022 പരിസമാപ്തിയിലേക്ക് എത്തിയപ്പോള്‍ താരമാ യത് അമല്‍ ജ്യോതിയിലെ ഐഡിയ ലാബ് ആണ്.

ദേശീയ തലത്തില്‍ പല വേദികളിലായി നടന്ന ഹാക്കത്തോണിന്റെ ഹാര്‍ഡ്വയര്‍ വി ഭാഗത്തിലെ മത്സരങ്ങളുടെ ഒരു വേദി കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിം ഗ് കോളേജായിരുന്നു. 25 മുതല്‍ 29 വരെ നീണ്ടു നിന്ന മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6 പേര് വീതം ഉള്‍പ്പെടുന്ന 18 ടീമു കള്‍ ആണ് സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ഈ വലിയ മാമാങ്കത്തില്‍ പങ്കെടു ത്തത്.

ദേശീയ തലത്തില്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ സംവിധാനമായ AICTE യുടെ നേതൃത്വത്തിലും വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണ ത്തോടെയും സംഘടിപ്പിക്കപ്പെടുന്നതാണ് ഈ മത്സരം. രാജ്യത്തെ സംബന്ധിയായ പ്ര ശ്‌നങ്ങളില്‍ നൂതനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തന്‍ പരിഹാര ങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തി ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും മത്സരിക്കാവുന്ന ഈ പരിപാടിയില്‍ ഇ ന്നോവഷന്‍, പ്രോബ്ലം സോള്‍വിങ് തുടങ്ങി 21 ആം നൂറ്റാണ്ട് ആവശ്യപ്പെടുന്ന നൈ പുണ്യത്തിന്റെ മത്സരം കൂടിയാണ് ഇത്. AICTE യും അമല്‍ ജ്യോതിയും സംയുക്ത മായി വികസിപ്പിച്ച 1.28 കോടി രൂപയുടെ പദ്ധതിയായ അമല്‍ ജ്യോതിയിലെ ഐഡി യ ലാബിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു. പത്തനംതിട്ട ലോകസഭ മണ്ഡ ലം എം പി ആന്റോ ആന്റണിയാണ് ഉദ്ഘാടനം നടത്തിയത്.

ശാസ്ത്രത്തെ പ്രായോഗിക രൂപത്തിലേക്ക് മാറ്റുവാനാണ് എഞ്ചിനീയറിംഗ്. ഈ എഞ്ചി നീയറിങ്ങിനെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുവാനായി ഉപയോഗിക്കുമ്പോള്‍ അത് ടെക്‌ നോളജിയായി മാറുന്നു. ശാസ്ത്രീയമായ അടിത്തറയുള്ള ഒരാശയത്തെ എഞ്ചിനീയ റിംഗ് വഴി ടെക്‌നോളജിയാക്കി മാറ്റുവാനുള്ള സ്‌കില്‍ ആണ് ടെക്നിക്കല്‍ സ്‌കില്‍. സ്വാഭാവികമായും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംബന്ധിച്ചിടത്തോളം അവര്‍ സ്വയത്തമാക്കിയ അറിവുകളെ ഉപയോഗിച്ച് നൂതനമായ ടെക്‌നോളജിയും ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളുമെല്ലാം സ്വയം നിര്‍മ്മിക്കുവാനുള്ള നൈപുണ്യം കാലത്തിന്റെ ആവശ്യമാണ്. ഇത്തരത്തില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് എന്നീ കാര്യങ്ങള്‍ പരീക്ഷണങ്ങളിലൂടെ പഠിക്കുവാനുള്ള അവസരമാണ് ഐഡിയ ലാബ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. മനസ്സില്‍ രൂപപ്പെടുത്തി എടുക്കുന്ന ആശയത്തെ ഐഡിയ ലാബിലെ ആധുനിക സൗകര്യങ്ങള്‍ വഴി ഒരു ഉല്‍പ്പന്നമായി രൂപാന്തരപ്പെടുത്താം എന്നതാണ് ഈ ലാബിന്റെ പ്രത്യേകത.

ഐഡിയ ഡെവലപ്പ്‌മെന്റ്, ഇവാലുവേഷന്‍ ആന്‍ഡ് അപ്ലിക്കേഷന്‍ ( IDEA- Idea Development, Evaluation and Application) എന്നതാണ് ഇതിന്റെ പൂര്‍ണരൂപം. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കണക്ക് എന്നീ കാര്യങ്ങളില്‍ അടിസ്ഥാന തത്വങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെയും ഇടയില്‍ സ്വയം അനുഭവപരിചയം ഉണ്ടാക്കുക എന്നതാണ് ഐഡിയ ലാബിന്റെ ലക്ഷ്യം. ഭാവനാസമ്പന്നരും സൃഷ്ടിപരമായ കഴിവുകളോട് കൂടിയവരുമായ ഭാവി ബിരുദധാരികളെ ഐഡിയ ലാബ് സ്വപ്നം കാണുന്നു. അതിനോടൊപ്പം വിമര്ശനാത്മക ചിന്ത (critical thinking), സൃഷ്ടിപരമായ ചിന്ത ( creative thinking ), പ്രോബ്ലം സോള്‍വിങ്, പരസ്പര സഹകരണത്തോടെയുള്ള ആശയവിനിമയം തുടങ്ങിയ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഴിവുകള്‍ പരിശീലിപ്പിക്കുക എന്നതും ഐഡിയ ലാബിന്റെ അടിസ്ഥാന പ്രവര്‍ത്തനമാണ്. ഒരു ആശയത്തെ ഒരുല്‍പ്പന്നം അല്ലെങ്കില്‍ ആ ആശയത്തിന്റെ കാണാന്‍ സാധിക്കുന്ന ഒരു രൂപം ഉണ്ടാക്കി എടുക്കുന്നതിനു വേണ്ട സൗകര്യങ്ങള്‍ ഒറ്റക്കുടക്കീഴില്‍ ഐഡിയ ലാബ് ലഭ്യമാക്കും.

അളവുകളും കണക്കും നോക്കി ഉപയോഗിക്കുമ്പോള്‍ കെടുപാടുകള്‍ വരാത്ത രീതിയില്‍ ഒരു ഉല്‍പ്പന്നതിന്റെ ആദ്യ രൂപം ഒരു ചിത്രമായിട്ടാണ് രൂപപ്പെടുക. അതിനെ ഡിസൈന്‍ എന്ന് വിളിക്കും. അത്തരം ചിത്രങ്ങളുണ്ടെങ്കില്‍ വേഗത്തില്‍ ഉല്‍പ്പന്നമാക്കി മാറ്റുവാനുള്ള 3D പ്രിന്റിംഗ് ടെക്‌നോളജി ഇന്ന് ഐഡിയ ലാബില്‍ ഉണ്ട്. എഞ്ചിനീയറിംഗ് മാത്രമല്ല ആരോഗ്യം, സംസ്‌കാരം, പുരാവസ്തു ശാസ്ത്രം തുടങ്ങിയ മേഖലകളിലടക്കം സാധ്യതയുള്ള 3D സ്‌കാനര്‍ സാങ്കേതിക വിദ്യ reverse എഞ്ചിനീയറിംഗിന്റെ അവസരങ്ങള്‍ തുറന്നിടുന്നു. ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് മേഖലയില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങിയ ഈ കാലഘട്ടത്തില്‍ പ്രിന്റഡ് സര്‍ക്യൂട് ബോര്‍ഡ് നിര്‍മാണം അഥവാ പി. സി ബി മാനുഫക്ച്ചറിങ് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട സംവിധാനവും സാങ്കേതികവിദ്യയും ഐഡിയ ലാബില്‍ പരിശീലിപ്പിക്കുന്നു. ഈ പറഞ്ഞതൊക്കെയും ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത്തരത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി മഷിനറികളും ഉപകരണങ്ങളുമാണ് പദ്ധതി തുകയായ 1.28 കോടിയില്‍ ഐഡിയ ലാബില്‍ മാത്രമായി അമല്‍ ജ്യോതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്.

ലോകം ഇന്ന് മള്‍ട്ടി ഡിസിപ്ലിനറി ആയിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ കോളേജിലെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ഐഡിയ ലാബും പ്രവര്‍ത്തിക്കുന്നത്. കോളേജ് ഡയറക്ടര്‍ ശ്രീ ഇസഡ് വി ലകപറമ്പിളിന്റെ മേല്‍നോട്ടത്തില്‍ മെക്കാനിക്കല്‍ വിഭാഗത്തിലെ അധ്യാപകരായ ഡോ. കെ ജെസ്സി, ഡോ. വിശാല്‍ ജോണ്‍ മത്തായി എന്നിവര്‍ നേതൃത്വം വഹിക്കുന്നു. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ നിന്നും പ്രൊഫ. അജി ജോസഫ് ജോര്‍ജ്, ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ നിന്നും പ്രൊഫ. വിനു ശങ്കര്‍, മെക്കാനിക്കല്‍ വിഭാഗത്തിലെ തന്നെ പ്രൊഫ. ജോര്‍ജ് സെബാസ്റ്റ്യന്‍, ഡോ ജെറിന്‍ ജോസ് എന്നിവര്‍ ഐഡിയ ഗുരു എന്ന നിലയിലും പ്രവര്‍ത്തിച്ചു വരുന്നു.

21 ആം നൂറ്റാണ്ടില്‍ തൊഴില്‍ നൈപുണ്യത്തില്‍ മത്സരം നടക്കുന്ന കാലമാണ്. സ്‌കില്‍ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യാഭ്യാസമാണ് ആവശ്യം. പ്രോബ്ലം സോള്‍വിങ്, സര്‍ഗ്ഗത്മകത, സംരംഭകത്വ മനോഭാവം തുടങ്ങിയവ ഈ നൂറ്റാണ്ടിന്റെ സ്‌കില്ലുകളായി വിവക്ഷിക്കുന്നു. ഇത്തരം സ്‌കില്ലുകള്‍ ആര്‍ജ്ജിക്കുന്നത് കുട്ടികള്‍ അത് സ്വയം നിര്‍മ്മിക്കുമ്പോഴാണ്. അത് തന്നെയാണ് ഐഡിയ ലാബിന്റെ ലക്ഷ്യവും. സമീപ പ്രദേശത്തുള്ള എല്ലാ അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനും അവരുടെ ഇന്നോവേഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് അമല്‍ ജ്യോതിയിലെ ഐഡിയ ലാബ് ഒരു നോഡല്‍ കേന്ദ്രമാണ്. പരിശീലനങ്ങളും, വര്‍ക് ക്ഷോപ്പുകളും ഒക്കെയായി 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഐഡിയ ലാബിന്റെ ഘടന. അമല്‍ ജ്യോതിയില്‍ നേരിട്ട് പങ്കാളികളായവര്‍ക്ക് മാത്രമല്ല ഐഡിയ ലാബിന്റെ സേവനങ്ങള്‍ ലഭിക്കുക. സ്‌കൂള്‍ കുട്ടികള്‍, സ്‌കൂള്‍ അധ്യാപകര്‍, മറ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍, വ്യവസായ ശാലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശീലനങ്ങള്‍ ഐഡിയ ലാബ് വഴി നടക്കും. ഒപ്പം മുകളില്‍ പറഞ്ഞ അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനു അവരുടെ പ്രൊജക്റ്റുകളുടെ പൂര്‍ത്തീകരണത്തിനും ഐഡിയ ലാബ് സേവനസന്നദ്ധമാണ്.

പരിശീലന പ്രവര്‍ത്തനങ്ങളോട് കൂടി തന്നെയാണ് ഐഡിയ ലാബിന്റെ ഉദ്ഘാടനവും നടന്നത്. ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ഉല്‍പ്പന്ന നിര്‍മ്മാണം എന്ന വിഷയത്തില്‍ ആഗസ്റ്റ് 19 മുതല്‍ 25 വരെ 6 ദിവസം നീണ്ടു നിന്ന ശില്പശാല ഉദ്ഘാടനത്തിന് അനുബന്ധമായി നടന്നു. ആദ്യ പരിപാടി എന്ന നിലയില്‍ കോളേജിന് അകത്തുള്ളവര്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട ശില്പശാലയില്‍ വിവിധ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നുള്ള ഇരുപതോളം അധ്യാപകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ പരിശീലനം നേടി. ഐഡിയ ലാബിനോടൊപ്പം കോളേജില്‍ തന്നെ സംരംഭകത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ടപ്പ് കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.