കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ  കമ്പ്യൂട്ടര്‍ സയന്‍സ് വിഭാ ഗം സി ബി എസ് ഇ സ്‌കൂള്‍ അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ രണ്ടു ദിവസത്തെ  പൈ ത്തണ്‍ സമ്മര്‍ ബൂട്ട് ക്യാമ്പ് സമാപിച്ചു. ഏപ്രില്‍ 27  നു  കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന  സമ്മേളനത്തില്‍ ഡീന്‍ അക്കാഡമിക് ഡോ ജേക്കബ് ഫിലിപ്പ് , കോഓര്‍ ഡിനേറ്റര്‍ പ്രൊഫ ബിനി എം ഐസക്   എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ പ്രമുഖ സ്‌കൂളുകളിലെ അധ്യാപകര്‍ പങ്കെടുത്ത ഈ വര്‍ക്ഷോപ്   മൂന്നു സീരീസുകളായി  സംഘടിപ്പിച്ചത് കോട്ടയം  എ സി എം പ്രൊഫഷണല്‍ ചാപ്റ്റര്‍ ,ഐ സി ഫോസ് എന്നിവരുടെ സാങ്കേതിക സഹകരണത്തോടെ ആണ് .ബിനി എം ഐസക് ,അനീ ഷാമോള്‍ എബ്രഹാം എന്നിവരുടെ ഏകോപനത്തില്‍ പൈത്തണ്‍  പ്രോഗ്രാമിങ് വിദഗ്ദ്ധ രായ ജയകൃഷ്ണ വി , ബിനി എം ഐസക്,ടോം കുര്യന്‍ എന്നിവരാണ് മൂന്നാം  സീരി സിലെ ബൂട്ട് ക്യാമ്പ് വര്‍ക്ഷോപ്പ് നയിച്ചത്.