തെക്കേത്തു കവല: സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രി യില്‍ കഴിയുന്ന ആര്‍എസ്എസ് പൊന്‍കുന്നം താലൂക്ക് ശാരീരിക് തെക്കേത്തുകവല കുന്നത്ത് രമേശിന്റെ വീട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്ദര്‍ശിച്ചു. അമ്മ യെയും സഹോദരിയെയും ആശ്വസിപ്പിച്ചു. സമീപ പ്രദേശത്തെ വീടുകളിലെ അമ്മമാ രും മന്ത്രിയെ കാണാന്‍ എത്തിയിരുന്നു.

സിപിഎം ജീവിക്കാന്‍ സമ്മതിക്കു ന്നില്ലെന്നും, സുരക്ഷിതമായി ജീവിക്കാനുള്ള അന്ത രീക്ഷം ഉണ്ടാക്കിത്തരണമെന്നും അമ്മമാര്‍ കണ്ണീരോടെ അപേക്ഷിച്ചു. സുരക്ഷ ഉറപ്പാ ക്കാന്‍ വേണ്ടത് ചെയ്യുമെന്നും, ഔദ്യോഗിക ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം അമ്മ മാര്‍ക്ക് ഉറപ്പ് നല്‍കി.ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍, കാഞ്ഞിരപ്പ ള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ്, ജനറല്‍ സെക്രട്ടറി മിഥുല്‍ എസ്. നായര്‍, ബിജെപി സംസ്ഥാനസമിതിയംഗം  അഡ്വ. നോബിള്‍ മാത്യു, മദ്ധ്യമേ ഖലാ സംഘടനാ സെക്രട്ടറി കെ.പി സുരേഷ്, ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.