പള്ളിക്കത്തോട് : വികസനം കാത്തു കഴിയുന്ന അരുവിക്കുഴി ടൂറിസം പദ്ധതിക്കു പ്രതീക്ഷയുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പദ്ധതി പ്രദേശം സന്ദർശിച്ചു. ഇന്നലെ വൈകിട്ട് അരുവിക്കുഴിയിലെത്തിയ കേന്ദ്രമന്ത്രി വെള്ളച്ചാട്ടവും പരിസര ഭാഗങ്ങളും വീക്ഷിച്ചു. അരുവിക്കുഴിയുടെ വികസനത്തിനു പദ്ധതി തയാറാക്കി പഠി ച്ചശേഷം ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നു കേന്ദ്രമന്ത്രി പറ ഞ്ഞു. മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ അരുവിക്കുഴിയിലേക്കു വിനോദസ ഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തേണ്ട തുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ബിജെപി ജില്ലാ പ്രസി‍ഡന്റ് എൻ.ഹരി, പഞ്ചായത്ത് പ്രസിഡന്റ് ജിജി അഞ്ചാനി, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ മാത്യു, കേരള കോൺഗ്ര സ് മണ്ഡലം പ്രസിഡന്റ് ജയിംസ് തടത്തിൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡ ന്റ് ബിജു വർഗീസ്, അരുവിക്കുഴി പള്ളി വികാരി ഫാ. ആന്റണി കാട്ടുപാറ, ബിജെ പി നേതാവ് നോബിൾ മാത്യു തുടങ്ങിയവരും പങ്കെടുത്തു. അരുവിക്കുഴിയുടെ വിക സനത്തിനു ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപിയുടെ നേതൃത്വത്തിൽ ആറു കോടി രൂപയുടെ പദ്ധതി തയാറാക്കി കേന്ദ്രമന്ത്രിക്കു സമർപ്പിച്ചിരുന്നു.

ഇതെ തുടർന്നാണു മന്ത്രി നേരിട്ടു സന്ദർശനത്തിനെത്തിയത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടൂറിസം പദ്ധതിയിൽ തോടിനു കുറുകെ പാലം നിർമിക്കാൻ എൻ.ജയരാജ് എംഎൽഎയുടെ ശ്രമഫലമായി 49 ലക്ഷം രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. മൂന്നു മാസംകൊണ്ടു പാലം നിർമാണം പൂർത്തിയാക്കുന്നതിന് കെല്ലിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. പാലം നിർ മാണത്തിനു പുറമേ കേന്ദ്ര ഫണ്ട് കൂടി ലഭ്യമായാൽ ജില്ലയിലെതന്നെ മികച്ച ടൂറിസം കേന്ദ്രമാക്കി അരുവിക്കുഴിയെ ഉയർത്താമെന്നാണു പ്രതീക്ഷ.