ആലീസ് ടീച്ചറിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇത്തവണയും പ്രിയപ്പെട്ട ശിഷ്യരെത്തി. വിരമിച്ച ശേഷവും തങ്ങളുടെ അധ്യാപകയുടെ ജന്മദിനം ആഘോഷിക്കാന്‍ വിദ്യാര്‍ത്ഥി കളെത്തിയപ്പോള്‍ അത് ഗുരുശിഷ്യബന്ധത്തിന്റെ വേറിട്ട നേര്‍ക്കാഴ്ചയായി മാറി.

ആലീസ് ടീച്ചറെന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക മാത്രമായിരുന്നില്ല.അമ്മയും സ ഹോദരിയും എല്ലാം ആയിരുന്നു. അതാണ് വിരമിച്ച ശേഷവും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയുടെ ജന്മദിനം ആഘോഷിക്കാന്‍ അവര്‍ ഒത്തുചേര്‍ന്നത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിലെ യുപി സ്‌കൂള്‍ അധ്യാപികയായിരുന്ന ആലിസ് ടീച്ചര്‍ കഴി ഞ്ഞ മാര്‍ച്ചിലാണ് അധ്യാപിക വൃത്തിയില്‍ നിന്ന് വിരമിച്ചത്.പുനലൂര്‍ സെന്റ് ഗൊ രേത്തി ഹയര്‍ സെക്കന്‍ ണ്ടറി സ്‌കൂളില്‍ അധ്യാപക യായി ജോലിയില്‍ പ്രവേശിച്ച ടീ ച്ചര്‍ 32 വര്‍ഷത്തെ അധ്യാപക ജീവിതത്തിനൊടുവിലാണ് വിശ്രമജീവിതത്തിലേക്ക് തി രിഞ്ഞത്.

ഇക്കാലയളവില്‍ വലിയൊരു ശിഷ്യഗണത്തെ സമ്പാദിക്കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞു. കഴി ഞ്ഞ 5 വര്‍ഷം തുടര്‍ച്ചയായി തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ടീച്ചറുടെ ജന്മദിനാഘോഷം. വിരമിച്ചതോടെ ഇക്കുറി പ തിവ് തെറ്റുമെന്ന വിഷമത്തിലായിരുന്നു ടീച്ചര്‍. എന്നാല്‍ ജന്മദിനം അടുത്തതോടെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ടീച്ചറുവീട്ടില്‍ ആഘോഷം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം പങ്കിട്ട ടീച്ചര്‍ക്ക് നല്‍കാന്‍ ഇവര്‍ സമ്മാനങ്ങും കരുതിയിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറിനെ പറ്റി പറയാന്‍ വിദ്യാര്‍ത്ഥികള്‍ക്കും നൂറു നാവാണ്.
ടീച്ചര്‍ വിരമിച്ചതോടെ തങ്ങള്‍ക്കുണ്ടായ നഷ്ടം വളരെ വലുതാണെങ്കിലും ജന്മദിനത്തില്‍ ഒത്ത് ചേരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടന്ന് ഇവര്‍ പറയുന്നു.പൊന്‍കുന്നം പത്തൊന്‍പതാം മൈല്‍ കൂനമ്പാല വീട്ടില്‍ തോമസ് മാത്യുവാണ് ആലീസ് ടീച്ചറിന്റെ ഭര്‍ത്താവ്. ഏക മകന്‍ കെവിന്‍ ബാഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ്.