എരുമേലി : ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളലിൽ ആലങ്ങാട്ട് സംഘത്തെ പ്രതി നിധീകരിക്കാൻ കോടതി അനുമതി ലഭിച്ചെന്ന് ആലങ്ങാട്ട് യോഗം ഭക്തജനസംഘം ഭാര വാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പേട്ടതുളളൽ നടത്താനുളള അവകാശ ത്തെച്ചൊല്ലി ഏതാനും വർഷങ്ങളായി രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരു ന്നു.

ഇത് രമ്യമായി പരിഹരിക്കാൻ കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് നടത്തിയ ചർച്ച പരാജയമായിരുന്നു. ചർച്ചയിൽ ഒരു വിഭാഗം ഇറങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഞായറാഴ് എരുമേലിയിൽ ആലങ്ങാട്ട് ഭക്തജനസംഘം വാർത്താസമ്മേളനം നടത്തി പേട്ട തുളളലിന് കോടതി അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ടത്. അതേസമയം മറുവിഭാഗവും പേട്ടതുളളൽ നടത്തുമെന്നാണ് അവകാശപ്പെട്ടിട്ടുണ്ട്. ഭക്തജനസംഘത്തിന് ഹൈക്കോടതി വിധി അനുകൂലമായി ലഭിച്ചെന്നവകാശപ്പെടുമ്പോൾ മറുവിഭാഗം ജില്ലാ സെഷൻസ് കോടതി വിധി അനുകൂലമാണെന്നാണ് അവകാശപ്പെടുന്നത്.എന്നാൽ തങ്ങളുടെ സമൂഹ പെരിയോൻറ്റെ അനുമതിയോടെ പിന്നിൽ അണിനിരന്ന് പേട്ടതുളളലിൽ പങ്കെടുക്കാനാണ് മറുവിഭാഗത്തിന് കോടതി അനുമതി ലഭിച്ചിട്ടുളളതെന്ന് ഭക്തജനസംഘം ഭാരവാഹികൾ പറയുന്നു. മറുവിഭാഗം വൻതോതിൽ പണപ്പിരിവ് നടത്തുകയാണെന്നും ആലങ്ങാട്ട് ഭക്തജനസംഘം ഭാരവാഹികൾ ആരോപിച്ചു. സമൂഹ പെരിയോൻ അമ്പാടത്ത് വിജയകുമാർ, പ്രസിഡൻറ്റ് എം എൻ രാജപ്പൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടിന് ആലുവ മണപ്പുറത്തുനിന്നും പേട്ടതുളളൽ പുറപ്പാട് ആരംഭിക്കു മെന്നും ഭാരവാഹികൾ അറിയിച്ചു.തുടർന്ന് മഞ്ഞപ്ര ആസ്ഥാനത്ത് അയ്യപ്പൻവിളക്കും അന്നദാനവും നടത്തി 200 ൽ പരം ക്ഷേത്രങ്ങൾ ചുറ്റി പാനകപൂജകൾ നടത്തിയാണ് രഥഘോഷയാത്രയായി 11 ന് എരുമേലിയിൽ പേട്ടതുളളലിനെത്തുക. വാർത്താ സമ്മേളനത്തിൽ ഭക്തജനസംഘം പ്രസിഡൻറ്റ് എം എൻ രാജപ്പൻ, സെക്കട്ടറി രാജേഷ് പുറയാറ്റുകളരി, അംഗം ഷിബു എന്നിവർ പങ്കെടുത്തു.