ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ ആലങ്ങാട്ടുസംഘത്തിന്റെ പാനകപൂജയും അ ന്നദാനവും ഞായറാഴ്ച വൈകീട്ട് നടന്നു. നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. യോഗം പെരിയോൻ എ.കെ.വിജയകുമാർ നയിക്കുന്ന രഥഘോഷയാത്ര ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്കൽ എത്തി. തുടർന്ന് ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് ക്ഷേത്രത്തിലേയ്ക്ക് സ്വീകരിച്ചാനയിച്ചു.

പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ എന്നീ മൂർ ത്തികൾക്ക് പീഠമൊരുക്കി, അയ്യപ്പഗോളകയും പ്രതിഷ്ഠിച്ചായിരുന്നു പാനകപൂജ. പാന കനിവേദ്യം, പഞ്ചാമൃതം എന്നിവ പ്രാസാദമായി ഭക്തർക്ക് നൽകി.തിങ്കളാഴ്ച രാവിലെ ഏഴിന് പനമറ്റം ഭഗവതിക്ഷേത്രം, തുടർന്ന് വെളിയന്നൂർ ശാസ്താക്ഷേത്രം, ഇളങ്ങുളം മു ത്താരമ്മൻകോവിൽ, പൊൻകുന്നം പുതിയകാവ്, മണക്കാട്ട് ഭദ്രാക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചേനപ്പാടി മഹാലക്ഷ്മി കാണിക്കമണ്ഡപം, ചേനപ്പാടി ശാസ്താക്ഷേത്രം, പരുന്തന്മല ശ്രീ ദേവി കാണിക്കമണ്ഡപം, പരുന്തന്മല അയ്യപ്പസേവാസമാജം, വിഴിക്കിത്തോട് അന്ന ദാ നസമിതി, എരുമേലി പേട്ട അമ്പലം എന്നിവിടങ്ങളിൽ സ്വീകരണമുണ്ട്.

ചൊവ്വാഴ്ച എരുമേലി വിരി സ്ഥാനത്തിൽ പീഠം വയ്ക്കലും പാനകപൂജയും നടത്തും. ബുധനാഴ്ച രാവിലെ 10 മുതൽപേട്ട സദ്യ. ഉച്ച കഴിഞ്ഞ് 2ന് പ്രസിദ്ധമായ ആലങ്ങാട്ട് പേട്ട.