കാഞ്ഞിരപ്പള്ളി: നൂറുൽ ഹുദാ യു.പി.സ്കൂൾ വാർഷിഘോഷം അലകൾ 2020 സമാപി ച്ചു.രാവിലെ 9:30 ഹെഡ്മിസ്ട്രസ്സ് ദീപ യു.നായർ പതാക ഉയർത്തി.തുടർന്ന് നടന്നവാർ ഷികാഘോഷം തിരക്കഥാകൃത്ത് സുഭാഷ് കൂട്ടിക്കൽ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജലാൽ കോട്ടവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ മുഖ്യ പ്രഭാഷണം നടത്തി.

ഹെഡ്മിസ്ട്രസ്സ് ദീപ യു നായർ റിപ്പോർട്ട് വായിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് അഡ്വ.പി.എ.ഷെമീർ സമ്മാനദാനം നിർവഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ റിബിൻഷാ, നസീമ ഹാരിസ്, എ.ഇ.ഒ എം സി ഓമനക്കുട്ടൻ, മാനേജ്മെന്റ് കമ്മറ്റി അംഗം സഫർ വലിയ കുന്നത്ത്, അഡ്വ.സുനിൽ തേനം മാക്കൽ, നാസർ മുണ്ടക്കയം, സിദ്ദീഖ് ടി.എ, അഫ്സാന നവാസ് എന്നിവർ പ്രസംഗിച്ചു