മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കാഞ്ഞി രപ്പള്ളി പഴയപള്ളി (അക്കരപ്പള്ളി) തിരുനാളിനോടനുബന്ധിച്ചുള്ള ചരി ത്ര പ്രസിദ്ധമായ ടൗണ്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പരിശുദ്ധ കന്യ കാമറി യത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ഡൊമി നി ക്കിന്റെയും തിരുസ്വരൂപങ്ങള്‍ സംവഹിച്ചു നടത്തിയ പട്ടണ പ്രദക്ഷിണം നാടിനു പുണ്യമായി.  സുരക്ഷാ മാനദണ്ഡങ്ങളുടെ പശ്ചാ ത്തലത്തില്‍ തിരു സ്വരൂപങ്ങള്‍ വാഹനത്തില്‍ വഹിച്ചു കൊണ്ടായിരു ന്നു പ്രദക്ഷിണം നട ത്തിയത്. ഇതാദ്യമായാണ് കോവിഡ് സാഹചര്യ ത്തില്‍ കാഞ്ഞിരപ്പള്ളി നഗരപ്രദക്ഷിണം ഇത്തരത്തില്‍ പരിമിതമായി നടത്തിയത്.

ഇന്നലെ വൈകുന്നേരം 4.30ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കി. വൈകുന്നേരം കത്തീഡ്രല്‍ റോഡ് വഴി പുത്തനങ്ങാടി ജംഗ്ഷനിലെത്തിയ പ്രദക്ഷിണം പ്രത്യേകം തയാറാക്കിയ പന്തലില്‍ പ്രാര്‍ഥനകള്‍ക്കുശേഷം തന്പലക്കാട് റോഡ് വഴി കുരിശുങ്കല്‍ ജംഗ്ഷനിലെത്തി തുടര്‍ന്ന് ദേശീയപാതയിലൂടെ പേട്ടക്കവല ചുറ്റി പഴയപള്ളിയില്‍ സമാപിച്ചു.