ചൂടിന്റെ കാഠിന്യം കൂടുന്നതുമൂലം ജീവജാലങ്ങള്‍ക്ക് നാശം സംഭവിക്കാമെന്ന തിരിച്ച റിവില്‍ എ.കെ.ജെ.എം. സ്‌കൂളിലെ കുരുന്നു വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ക്യാമ്പസില്‍ കുടിവെള്ളം ചെറിയ ചട്ടികളിലായി പല സ്ഥലങ്ങളില്‍ വച്ചു. സഹജീവികളോട് കരുണ യും കരുതലും കാണിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ പരിപാ ടി സംഘടിപ്പിച്ചത്.വിദ്യാര്‍ത്ഥികളുടെ വീടുകളിലും ഇതു ചെയ്യണമെന്ന് അധ്യാപകര്‍ കുട്ടികളെ ബോധ്യ പ്പെടുത്തി. വെള്ളം അമൂല്യമാണെന്നും സൂക്ഷിച്ചു ഉപയോഗിക്കണമെന്നും കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. സഹജീവികള്‍ക്ക് ഒരു തുടം വെള്ളം പദ്ധതി സ്‌കൂള്‍ പി.റ്റി. എ. വൈസ് പ്രസിഡന്റ് സലിം അജന്ത ഉത്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ. അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ. ബോധവത്ക്ക രണ ക്ലാസ് നടത്തുകയും ശ്രീമതി സുപ്രഭാ കുമാരി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.