കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലേ പതിനാലാം വാര്‍ഡ് കൂവപ്പള്ളി പത്ത് സെന്റി ലെ ഇടിഞ്ഞ് വീഴാറായ ഒരു കൂരക്കുള്ളിലായിരുന്നു എഴുപത്തിയഞ്ച് വയസുള്ള അ ന്നക്കുട്ടി താമസിച്ചിരുന്നത്.പലകയില്‍ നിര്‍മ്മിച്ച വീട്ടില്‍ ഇളയ മകളും ഭര്‍ത്താവും മ ക്കളുമടക്കുന്ന കുടുംബത്തോടൊപ്പം നനഞ്ഞ് ഒലിക്കുന്ന കൂരയില്‍ താമസിക്കുമ്പോള്‍ തല ചായ്ക്കാന്‍ നല്ല ഒരു വീട് എന്നതായിരുന്നു അന്നക്കുട്ടിയുടെ സ്വപ്നം.

ഇതറിഞ്ഞ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെംബറുമായ കെ.ആര്‍ തങ്കപ്പന്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം വീടിനായി നാലു ലക്ഷം രൂപ അനുവദിച്ചു. പരിമിതമായ ഈ തുകയില്‍ വീട് നിര്‍മ്മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത ഗ്രാമപഞ്ചായത്തംഗം റിജോ വാളാന്തറ മുന്നോട്ട് വരികയും എ.കെ.ജെ. എമ്മിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ സഹായം തേടുകയും ചെയ്തു. സംഭ വമറിഞ്ഞ എ കെ.ജെ.എം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.സാല്‍വിന്‍ അഗസ്റ്റിന്‍ അന്നക്കു ട്ടിയുടെ സ്വപ്നം പൂവണിയിക്കാനായി നൂറോളം എന്‍.എസ്.എസ് വോളണ്ടറിയര്‍ മാരെയാണ് വിട്ടുനല്‍കിയത്. 
എ.കെ.ജെ.എമ്മിലെ പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അന്നക്കു ട്ടിയുടെ വീടിന്റെ നിര്‍മ്മാണത്തിനുള്ള ആയിരത്തോളം സിമന്റ് കട്ടകളാണ് ഇവര്‍ ചുമന്ന് എത്തിച്ചത്,യാതൊരു പ്രതിഫലവും പറ്റാതെ. 420 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് റൂം ,ഹാള്‍,അടുക്കള,ബാത്ത് റൂം,സിറ്റ് ഔട്ട് ഉള്‍പ്പെടെയാണ് അന്നക്കുട്ടിക്കായി നിര്‍മ്മി ക്കുന്ന സ്വപ്ന ഗ്രഹത്തിലുള്ളത്. ഒരുക്കുന്നത്.എന്‍.എസ്.എസ് പ്രോഗ്രാം കോ ഓര്‍ ഡിറേറ്ററുമാരായ ജോജോ ജോസഫ്, സഞ്ജു ജോണ്‍,ബിനു മാത്യു ജോസഫ് എന്നിവര്‍ ശ്രമദാനത്തിന് നേതൃത്വം നല്‍കി.