കാഞ്ഞിരപ്പള്ളി:എ.കെ.ജെ.എം. സ്‌കൂള്‍ ഈ അദ്ധ്യയന വര്‍ഷത്തെ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിഭാഗം വാര്‍ഷികം ഫിയസ്റ്റാ ഓ ബീറ്റ്‌സ് 2018 സമുചിതമായി ആഘോഷിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ റവ. ഫാ. കുര്യന്‍ താമരശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികള്‍ മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറണമെന്നും തങ്ങള്‍ക്കു ലഭിച്ച നന്മകള്‍ക്ക് ഈശ്വരനോടു നന്ദിയുള്ളവരായിരിക്കുകയും കഷ്ടതയനുഭവിക്കുന്ന സമപ്രായക്കാരെ സന്ദര്‍ശിക്കുകയും അവരുടെ വേദനകളില്‍ പങ്കാളികളാവുകയും ചെയ്യണമെന്ന് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കവേ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് ഇടശ്ശേരി എസ്.ജെ. അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സി പ്പാള്‍ ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്. ജെ., സ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, കിന്‍ഡര്‍ഗാര്‍ട്ടന്‍ വിഭാഗം പി.റ്റി.എ. പ്രസിഡന്റ് മെറിന്‍ തോമസ്, ബര്‍സാര്‍ ഫാ എം.ജെ. അഗസ്റ്റിന്‍ എസ്. ജെ. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കെ.ജി. സെക്ഷനിലെ മുഴുവന്‍ കുട്ടികളും വിവിധ കലാപരിപാടികളുമായി സ്റ്റേജില്‍ നിറഞ്ഞു നിന്നത് കാണികളെ ഹര്‍ഷപുളകിതരാക്കി. 
സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ അഗസ്റ്റിന്‍ പീടികമല എസ്.ജെ. സ്വാഗതവും കെ.ജി. കോര്‍ഡിനേറ്റര്‍ രേണു സെബാസ്റ്റ്യന്‍ വാര്‍ഷിക റിപ്പേര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. കെ.ജി. വിഭാഗം ലീഡര്‍ പോള്‍ കോണിക്കര കൃതജ്ഞത അര്‍പ്പിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെയും അവര്‍ക്കു പരിശീലനം നല്‍കിയ അദ്ധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റും പി.റ്റി.എ. യും അഭിനന്ദിച്ചു.