എസ്.എസ്.എല്‍സി. പുനര്‍ മൂല്യനിര്‍ണ്ണയ ഫലം പുറത്തു വന്നപ്പോള്‍ എ.കെ.ജെ.എം. സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഫുള്‍ എ പ്ലസ് ലഭിച്ചു. എഞ്ചല്‍ സണ്ണി, റോണല്‍ മാത്യു എന്നിവര്‍ക്കാണ് ലഭിച്ചത്.

ഇതോടെ ഫുള്‍ എ പ്ലസ് ലഭിച്ച കുട്ടികളുടെ എണ്ണം 12 ആയി ഉയര്‍ന്നു. പരീക്ഷ എഴുതിയ 95 വിദ്യാര്‍ത്ഥികളും ഉയര്‍ന്ന മാര്‍ക്കു വാങ്ങി വിജ യിച്ചതില്‍ മാനേജ്‌മെന്റും രക്ഷാകര്‍ത്തൃസമിതിയും വിദ്യാര്‍ത്ഥികളെ യും അദ്ധ്യാപകരെയും അഭിനന്ദിച്ചു.