കാഞ്ഞിരപ്പള്ളി:എസ്.എസ്.എല്‍.സി പരീക്ഷയില്‍എ.കെ.ജെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇത്തവണയും നൂറു ശതമാനം വിജയം കരസ്ഥമാക്കി. ആകെ പരീക്ഷ എഴുതിയ തൊണൂറ്റിയഞ്ച് വിദ്യാര്‍ത്ഥികളില്‍ പത്ത് പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പത് എ പ്ലസ് ലഭിച്ചു.വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റും അദ്ധ്യാപകരും പി.റ്റി.എ യും അഭിനന്ദിച്ചു.

ഫുൾ എ പ്ലസ്
അലൻ ആന്റണി, അനൽ ഡി. ജോൺ, അന്നാ പോപ്‌സ്, സിറിൽ ബിനോയി, ഫാസിയ അൻസാരി, ഫാത്തിമ ബിന്ദ് ഹാഷിം, കെവിൻ ജിബു, നിസിൻ സൈനുദ്ദീൻ നിസു, സച്ചിൻ സക്കീർ, ട്രീസാ ജോർജ് (എ.കെ.ജെ.എം എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി)